Quantcast

തീറ്റ റപ്പായിയുടെ ജീവിതം സിനിമയാകുന്നു

MediaOne Logo

Khasida

  • Published:

    26 May 2018 4:34 PM IST

തീറ്റ റപ്പായിയുടെ ജീവിതം സിനിമയാകുന്നു
X

തീറ്റ റപ്പായിയുടെ ജീവിതം സിനിമയാകുന്നു

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണനാണ് തീറ്റ റപ്പായിയാവുന്നത്

ഭക്ഷണപ്രിയൻ തീറ്റ റപ്പായിയുടെ ജീവിതം സിനിമയാകുന്നു. കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണനാണ് തീറ്റ റപ്പായിയുടെ വേഷത്തിലെത്തുക.. വിനു രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തീറ്റ റപ്പായി എന്ന് തന്നെയാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്. കാക്കിയുടുപ്പും തോള്‍സഞ്ചിയും കാലന്‍കുടയുമായി നടക്കുന്ന തൃശ്ശൂരുകാരുടെ സ്വന്തം തീറ്റ റപ്പായിയുടെ രൂപഭാവങ്ങളാണ് സിനിമയിലെ കേന്ദ്രകഥാപാത്രത്തിനും ഉള്ളത്. കലാഭവൻ മണിയുടെ സഹോദരൻ ആര്‍ എല്‍ വി രാമകൃഷ്ണൻ ആദ്യമായി നായകനാകുന്ന ചിത്രമാണ് തീറ്റ റപ്പായി.

സംവിധായകന്‍ വിനയന്റെ സഹായിയായി പ്രവര്‍ത്തിച്ചുവന്ന വിനു രാമകൃഷ്ണന്റെ പ്രഥമ സംവിധാന സംരംഭമാണ് തീറ്റ റപ്പായി. സാധാരണക്കാര്‍ക്ക് അസാധ്യമായ തരത്തില്‍ ഭക്ഷണം കഴിക്കുന്നതിലൂടെ പ്രശസ്തനായ മലയാളിയാണ് റപ്പായി. എന്നാല്‍ സിനിമ തീറ്റ റപ്പായിയുടെ കഥ മാത്രമല്ല പറയുന്നതെന്നും ഇതൊരു കുടുംബചിത്രമാണെന്നും സംവിധായകന്‍ വിനു രാമകൃഷ്ണന്‍ വ്യക്തമാക്കി.. ചിത്രത്തിന്റെ പ്രൊമോ അണിയറ പ്രവർത്തകർ പുറത്തിറക്കി.



വിനു രാമകൃഷ്ണന്റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ സി.എ.സജീവന്‍ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. മലയാളം, തമിഴ് സിനിമകളിലെ പ്രമുഖ താരങ്ങളുടെ വലിയ നിര തന്നെ ചിത്രത്തിലുണ്ട്. തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഒറ്റ ഷെഡ്യൂളില്‍ - ചിത്രീകരണം പൂര്‍ത്തീകരിക്കുന്ന തീറ്റ റപ്പായി കെ.ബി.എം. റിലീസ് തീയേറ്ററുകളില്‍ എത്തിക്കും..

Next Story