സെന്സര്ബോര്ഡ് വെട്ടിയ ഉട്താ പഞ്ചാബിന് പിന്തുണയുമായി ബോളീവുഡ്

സെന്സര്ബോര്ഡ് വെട്ടിയ ഉട്താ പഞ്ചാബിന് പിന്തുണയുമായി ബോളീവുഡ്
സിനിമയുടെ അണിയറപ്രവര്ത്തകര്ക്കൊപ്പം പ്രമുഖ ബോളിവുഡ് സംവിധായകര് സംയുക്ത വാര്ത്താ സമ്മേളനം നടത്തിയാണ് പിന്തുണ പ്രഖ്യാപിച്ചത്. സെന്സര് ബോര്ഡ് ചെയര്മാന് സ്ഥാനത്ത് നിന്ന് പഹ്ലാജ് നിഹലാനിയെ പുറത്താക്കണമെന്ന് മുതിര്ന്ന സംവിധായകന് മഹേഷ് ഭട്ട് ആവശ്യപ്പെട്ടു.
ഉട്താ പഞ്ചാബ് സിനിമക്ക് പിന്തുണയുമായി ബോളീവുഡ്. സിനിമയുടെ അണിയറപ്രവര്ത്തകര്ക്കൊപ്പം പ്രമുഖ ബോളിവുഡ് സംവിധായകര് സംയുക്ത വാര്ത്താ സമ്മേളനം നടത്തിയാണ് പിന്തുണ പ്രഖ്യാപിച്ചത്. സെന്സര് ബോര്ഡിനെതിരെ രൂക്ഷമായ വിമര്ശമാണ് വാര്ത്ത സമ്മേളനത്തില് ഉയര്ത്തിയത്. സെന്സര് ബോര്ഡ് ചെയര്മാന് സ്ഥാനത്ത് നിന്ന് പഹ്ലാജ് നിഹലാനിയെ പുറത്താക്കണമെന്ന് മുതിര്ന്ന സംവിധായകന് മഹേഷ് ഭട്ട് ആവശ്യപ്പെട്ടു.
പഞ്ചാബിലെ മയക്ക് മരുന്ന് മാഫിയകളെ പ്രമേയമാക്കി അഭിഷേക് ചൌഭേ സംവിധാനം ചെയ്യുന്ന സിനിമയാണ് ഉട്താ പഞ്ചാബ്. സിനിമയില് കേന്ദ്ര സെന്സര്ബോര്ഡ് അനാവശ്യമായി ഇടപെട്ടുവെന്നാരോപിച്ച് സിനിമയുടെ സഹ നിര്മ്മാതാവായ സംവിധായകന് അനുരാഗ കഷ്യപ് രംഗത്തെത്തിയിരുന്നു. കേന്ദ്ര സെന്സര്ബോര്ഡ് ചെയര്മാന് പഹ്ലാജ് നിഹലാനിയ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നായിരുന്ന അനുരാഗ് കഷ്യപിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് അനുരാഗ് കഷ്യപ് മുതിര്ന്ന സംവിധായകരെയും, സിനിമയുടെ അണിയറ പ്രവര്ത്തകരെയും അണിനിരത്തി വാര്ത്ത സമ്മേളനം നടത്തി പഹലാജ് നിഹലാനിക്കെതിരെ രൂക്ഷ വിമര്ശം ഉയര്ത്തിയത്. സിനിമ പ്രകടിപ്പിക്കുന്ന സന്ദേശത്തെ എല്ലാവരും പിന്തുണക്കണമെന്ന് നായകന് ഷാഹിദ് കപ്പൂര് അഭ്യര്ത്ഥിച്ചു.
അതേസമയം, ഉട്താ പഞ്ചാബിന് പ്രദര്ശനത്തിനുള്ള അനുമതി നല്കിയിട്ടുണ്ടെന്നും, എന്നാല് സെന്സര് ബോര്ഡ് കട്ട് ചെയ്ത ഭാഗങ്ങളെന്തൊക്കെയാണെന്നതില് പ്രതികരിക്കാനില്ലെന്നും പഹലാജ് നിഹലാനി പ്രതികരിച്ചു.
Adjust Story Font
16

