Quantcast

പൊള്ളുന്ന കാഴ്ചയായി സന്തോഷ് കീഴാറ്റൂരിന്റെ പെണ്‍ നടന്‍

MediaOne Logo

Jaisy

  • Published:

    27 May 2018 7:42 AM GMT

പൊള്ളുന്ന കാഴ്ചയായി സന്തോഷ് കീഴാറ്റൂരിന്റെ പെണ്‍ നടന്‍
X

പൊള്ളുന്ന കാഴ്ചയായി സന്തോഷ് കീഴാറ്റൂരിന്റെ പെണ്‍ നടന്‍

സൂര്യ ഫെസ്റ്റിവെലിനോടനുബന്ധിച്ച് നടന്ന നാടകോത്സവത്തിലാണ് പെൺനടനവും സാക്ഷിയും അരങ്ങേറിയത്

ഒരായുഷ്കാലം പെൺനടനായി അഭിനയിച്ച നാടകക്കാരന്റെ ജീവിതം അരങ്ങിലെത്തിയപ്പോള്‍ സദസിനെ ഈറനണിയിക്കുന്ന അനുഭവമായി നാടകം മാറി. സന്തോഷ് കീഴാറ്റൂരിന്റെ പെൺനടന്‍ എന്ന നാടകമാണ് നാടക പ്രേമികളുടെ മനസ് കീഴ്പ്പെടുത്തിയത്. സൂര്യ ഫെസ്റ്റിവെലിനോടനുബന്ധിച്ച് നടന്ന നാടകോത്സവത്തിലാണ് പെൺനടനവും സാക്ഷിയും അരങ്ങേറിയത്.

സൂര്യ നാടകോത്സവത്തോടനുബന്ധിച്ച് രണ്ട് നാടകങ്ങളാണ് ഇന്നലെ അരങ്ങിലെത്തിയത്. ശ്രോതാക്കള്‍ക്ക് കേൾക്കാന്‍ മാത്രം സാധിക്കുന്ന റേഡിയോ നാടകങ്ങൾ എങ്ങനെ ഒരുങ്ങുന്നുവെന്ന് അരങ്ങില്‍ അവതരിപ്പിക്കുന്നവയായിരുന്നു ആദ്യ നാടകം സാക്ഷി. എസ്.രാധാകൃഷ്ണന്‍ രചനയും ഗോപിനാഥ പിള്ള സംവിധാനവും നിര്‍വഹിച്ച നാടകമാണ് സാക്ഷി. സന്തോഷ് കീഴാറ്റൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച നാടകം പെൺനടന്‍ നാടക പ്രേമികള്‍ക്ക് ഹൃദയസ്പൃക്കായ അനുഭവമായി. പെൺനടനായി വര്‍ഷങ്ങളോളം ചായം പൂശി അരങ്ങ് തകര്‍ത്തവര്‍ വ്യക്തിജീവിതത്തില്‍ നേരിട്ട ദുരിതജീവിതത്തിന്റെ കഥ പറയുകയായിരുന്നു പെണ്‍ നടന്‍. സന്തോഷ് കീഴാറ്റൂര്‍ തന്നെ വേഷമിട്ടപ്പോള്‍ കാണികളെ ഈറനണിയിപ്പിച്ച പൊള്ളുന്ന കാഴ്ചയായി പെണ്‍ നടന്‍.

TAGS :

Next Story