Quantcast

കലിയിലെ ആദ്യ ഗാനം എത്തി

MediaOne Logo

admin

  • Published:

    27 May 2018 11:56 PM IST

കലിയിലെ ആദ്യ ഗാനം എത്തി
X

കലിയിലെ ആദ്യ ഗാനം എത്തി

സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന കലിയിലെ ആദ്യ ഗാനം എത്തി. ഗോപി സുന്ദര്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ദിവ്യ എസ് മേനോനാണ്.

സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന കലിയിലെ ആദ്യ ഗാനം എത്തി. ഗോപി സുന്ദര്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ദിവ്യ എസ് മേനോനാണ്. വെള്ളിയാഴ്ചയാണ് സിനിമയുടെ റിലീസ്.

ഗോപി സുന്ദര്‍ സംഗീതം നല്‍കിയ രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും അഭിനയിച്ച പ്രണയഗാനമാണ് റിലീസ് ചെയ്തത്. 1983യിലെ ഓലഞ്ഞാലി കുരുവിക്ക് വരികള്‍ എഴുതിയ ബി കെ ഹരിനാരായണന്‍ ആണ് കലിയിലെയും ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ദിവ്യ എസ് മേനോന്‍ ആലപിച്ച ഗാനം ഇതിനോടകം യു ട്യൂബില്‍ ഹിറ്റായിക്കഴിഞ്ഞു.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിക്ക് ശേഷം ദുല്‍ഖര്‍-സമീര്‍ കൂട്ടുകെട്ട് ഒരുമിക്കുന്നു എന്ന പ്രത്യേകതകൊണ്ട് തന്നെ ശ്രദ്ധനേടിയ ചിത്രമാണ് കലി. മുന്‍കോപിയായ സിദ്ധാര്‍ഥിന്‍റെയും അയാളുടെ ഭാര്യ അഞ്ജലിയുടെയും ജീവിതമാണ് ചിത്രത്തില്‍.. രാജേഷ് ഗോപിനാഥന്‍റെതാണ് കഥയും തിരക്കഥയും. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിക്ക് ഛായാഗ്രഹണം നിര്‍വഹിച്ച ഗിരീഷ് ഗംഗാധരനാണ് കലിയുടെയും കാമറാമാന്‍

TAGS :

Next Story