Quantcast

ഒരു മെക്സിക്കന്‍ അപാരതയുടെ ടീസര്‍ യുട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനത്ത്

MediaOne Logo

Alwyn

  • Published:

    27 May 2018 6:16 AM IST

ഒരു മെക്സിക്കന്‍ അപാരതയുടെ ടീസര്‍ യുട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനത്ത്
X

ഒരു മെക്സിക്കന്‍ അപാരതയുടെ ടീസര്‍ യുട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനത്ത്

ടോവിനോ തോമസും നീരജ് മാധവുമാണ് 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറിലുള്ളത്.

യുട്യൂബില്‍ ട്രെന്‍ഡിങ്ങായി ഒരു മെക്സിക്കന്‍ അപാരതയുടെ ടീസര്‍. ശനിയാഴച റീലീസ് ചെയ്ത ടീസര്‍ മൂന്നാം ദിനം പിന്നിടുമ്പോള്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ്. ഇതിനോടകം 386,000 ലേറെ പേരാണ് യുട്യൂബില്‍ ടീസര്‍ കണ്ടത്. ടോവിനോ തോമസും നീരജ് മാധവുമാണ് 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറിലുള്ളത്.

കലിപ്പ് കട്ടക്കലിപ്പ് എന്ന സിനിമയുട പ്രമോഷണല്‍ ഗാനവും പ്രേക്ഷകര്‍ക്കിടയില്‍ തംരഗമായിരുന്നു. ഈ വര്‍ഷം സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.70കളുടെ പശ്ചാത്തലത്തിലുള്ള കാമ്പസ് രാഷ്ട്രീയ ചിത്രമാണിത്. രൂപേഷ് പീതാംബരന്‍ ഗായത്രി സുരേഷ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ടോം ഇമ്മട്ടിയാണ് സംവിധാനം. റഫീഖ് അഹമ്മദാണ് ഗാനങ്ങള്‍ എഴുതിയത്. ജവാന്‍ ഓഫ് വെള്ളിമല, ഹോംലി മീല്‍സ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ അനൂപ് കണ്ണനാണ് നിര്‍മാണം.

Next Story