Quantcast

സംസ്കൃത ചിത്രം മൃച്ഛകടികത്തില്‍ നായകനായി ബാല

MediaOne Logo

Khasida

  • Published:

    27 May 2018 7:15 AM IST

സംസ്കൃത ചിത്രം മൃച്ഛകടികത്തില്‍ നായകനായി ബാല
X

സംസ്കൃത ചിത്രം മൃച്ഛകടികത്തില്‍ നായകനായി ബാല

സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നു

ബാല നായകനായെത്തുന്ന സംസ്കൃത ചിത്രമാണ് മൃച്ഛകടികം.. കണ്ണന്‍ പെരുമുടിയൂര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിനായകനും പ്രധാന വേഷത്തിലെത്തുന്നു.. സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നു.

ഈ പുഴയും കടന്ന് എന്ന ചിത്രത്തിന്റെ നിര്‍മാതാവായ കണ്ണന്‍ പെരുമുടിയൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൃച്ഛകടികം.. ഹരിശ്രീ ഫിലിംസ് ഇന്‍റര്‍നാഷണലും കാലിയോപ്പ് ഫിലിംസും ചേര്‍ന്നാണ് മൃച്ഛകടികം നിര്‍മിക്കുന്നത്.. സംസ്കൃതത്തില്‍ പുറത്തിറങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് മൃച്ഛകടികം.. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു.

ബാലയാണ് ചിത്രത്തില്‍ നായകന്‍. ബോളീവുഡ് നടി ആര്യ ബാനര്‍ജിയാണ് നായികയാകുന്നത്.. വിനായകനും പ്രധാന കഥാപാത്രമായെത്തുന്നു.. ഗീത വിജയന്‍, നീനാ കുറുപ്പ് തുടങ്ങിയവരും വേഷമിടുന്നു.. എംഡി രാജേന്ദ്രനും കലാമണ്ഡലം ജോയ് ചെറുവത്തൂരും ചേര്‍ന്നാണ് ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയത്.. ശശി രാമകൃഷ്ണയാണ് ഛായാഗ്രാഹകന്‍.. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

Next Story