Quantcast

ദംഗലിന് പിന്നാലെ ബാഹുബലി-2 ചൈനയിലേക്ക്  

MediaOne Logo
ദംഗലിന് പിന്നാലെ ബാഹുബലി-2 ചൈനയിലേക്ക്  
X

ദംഗലിന് പിന്നാലെ ബാഹുബലി-2 ചൈനയിലേക്ക്  

ആമിര്‍ ഖാന്റെ ദംഗല്‍ ചൈനയില്‍ നിന്ന് മികച്ച കളക്ഷന്‍ നേടി റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ രണ്ടാം ഭാഗം ചൈനയിലേക്ക്. പ്രശസ്ത സിനിമാ നിരൂപകന്‍ തരണ്‍ ആദര്‍ശാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ബാഹുബലി ചൈനയില്‍ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളുണ്ടായിരുന്നു. ചൈനയില്‍ റിലീസ് ചെയ്യുന്നതിനുള്ള പ്രോസസ് നിര്‍മ്മാതാക്കള്‍ ആരംഭിച്ചതായാണ് അദ്ദേഹം ട്വീറ്റ് ചെയ്യുന്നത്.

Lots of speculation about #Baahubali2 release in China... The update: #Baahubali2 makers have started the process of releasing in China...

— taran adarsh (@taran_adarsh) May 25, 2017

ദംഗലിന്റെ മികച്ച വിജയമാണ് ബാഹുബലിയെ ചൈനയിലെത്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ദംഗല്‍ ആയിരം കോടി തികച്ചത് ചൈനയില്‍ നിന്നുള്ള കളക്ഷനെ തുടര്‍ന്നായിരുന്നു. ചൈനയിലെ 9000 സ്‌ക്രീനുകളിലാണ് ദംഗല്‍ പ്രദര്‍ശനത്തിനെത്തിയത്. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ചൈനയില്‍ നിന്ന് മാത്രം ദംഗല്‍ 778 കോടി സ്വന്തമാക്കിയെന്നാണ്. ഒരു ബോളിവുഡ് ചിത്രത്തിന് ചൈനയില്‍ നിന്ന് ലഭിക്കുന്ന മികച്ച കളക്ഷനാണിത്. ഇന്ത്യയില്‍ നിന്ന് ആയിരം കോടി സ്വന്തമാക്കിയ റെക്കോര്‍ഡ് ബാഹുബലി 2 നായിരുന്നു. ബാഹുബലിയുടെ ആദ്യ ഭാഗം ചൈനയില്‍ റിലീസ് ചെയ്തിരുന്നില്ല.

Next Story