Quantcast

മഞ്ജുവിന്റെ ഉദാഹരണം സുജാത പോസ്റ്റര്‍ പുറത്തിറങ്ങി

MediaOne Logo

Jaisy

  • Published:

    27 May 2018 4:46 PM IST

മഞ്ജുവിന്റെ ഉദാഹരണം സുജാത പോസ്റ്റര്‍ പുറത്തിറങ്ങി
X

മഞ്ജുവിന്റെ ഉദാഹരണം സുജാത പോസ്റ്റര്‍ പുറത്തിറങ്ങി

ഫാന്റം പ്രവീണ്‍ ആണ് സംവിധാനം

മഞ്ജു വാര്യര്‍ നായികയാകുന്ന ഉദാഹരണം സുജാതയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു നാട്ടിന്‍പുറത്തുകാരിയുടെ ഗെറ്റപ്പില്‍ തേങ്ങ കയ്യില്‍ പിടിച്ചു ഇരിക്കുന്ന മഞ്ജുവിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ചെങ്കല്‍ച്ചൂളയിലെ കോളനിവാസിയും പതിനഞ്ചുകാരിയുടെ അമ്മയുമായിട്ടാണ് ചിത്രത്തില്‍ മഞ്ജു പ്രത്യക്ഷപ്പെടുന്നത്. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജ്ജും നിര്‍മ്മിച്ച് ഫാന്റം പ്രവീണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നവീന്‍ ഭാസ്‌കറിന്റേതാണ് രചന. അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിന് ശേഷം നവീന്‍ ഭാസ്‌കര്‍ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഉദാഹരണം സുജാത. മംമ്താ മോഹന്‍ദാസ്, നെടുമുടി വേണു, ജോജു ജോര്‍ജ്ജ് എന്നിവരാണ് മറ്റ് താരങ്ങള്‍. മധു നീലകണ്ഠനാണ് ക്യാമറ. കലക്ടറുടെ വേഷത്തിലാണ് മംമ്താ മോഹന്‍ദാസ്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സഹസംവിധായകനായിരുന്നു പ്രവീണ്‍.

''പുതിയ സിനിമയുടെ പോസ്റ്റർ ... എനിക്ക് ഏറെ പ്രതീക്ഷയുള്ള സിനിമ. ഫാന്റം പ്രവീൺ, മാർട്ടിൻ പ്രക്കാട്ട്, ജോജു ജോർജ്, മധു നീലകണ്ഠൻ എന്ന പ്രതിഭകളുടെ അധ്വാനത്തിന്റെ ഊർജം നിറയുന്ന ഈ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു... പ്രേക്ഷകർ ഒരുപാട് ഇഷ്ട്ടപെടുന്ന നല്ല സിനിമയുടെ ഉദാഹരണം ആവട്ടെ... ഉദാഹരണം സുജാത. നിറയെ പ്രാർത്ഥനകൾ വേണം..''മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

TAGS :

Next Story