Quantcast

നവല്‍ എന്ന ജൂവല്‍ 11ന് തീയേറ്ററുകളിലേക്ക്

MediaOne Logo

Subin

  • Published:

    27 May 2018 6:53 PM IST

നവല്‍ എന്ന ജൂവല്‍ 11ന് തീയേറ്ററുകളിലേക്ക്
X

നവല്‍ എന്ന ജൂവല്‍ 11ന് തീയേറ്ററുകളിലേക്ക്

ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഇറാഖി നടി റീം കാദിമിനും ബോളിവുഡ് നടന്‍ ആദില്‍ ഹുസൈനുമൊപ്പം മലയാളത്തില്‍ നിന്നും ശ്വേതാമേനോനും പ്രധാന കഥാപാത്രമാവുന്നു.

കേരളത്തിന്റെയും ഇറാന്റെയും സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള കഥപറയുന്ന ചിത്രം നവല്‍ എന്ന ജൂവല്‍ ഈ മാസം പതിനൊന്നിന് തീയേറ്ററുകളിലെത്തും. നവാഗതനായ രഞ്ജിലാല്‍ ദാമോദരനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇറാഖി നടി റീം കാദിമിന്‍, ശ്വേതമേനോന്‍, ബോളിവുഡ് നടന്‍ ആദില്‍ ഹുസൈന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

മലയാളിയുടെ അന്തര്‍ദേശീയ ജീവിതത്തിന്റെ കഥ പറയുന്ന നവല്‍ എന്ന ജുവല്‍ ചിത്രമാണ് റിലീസിനൊരുങ്ങുന്നത്. ഒരമ്മയും മകളും കടന്നുപോകുന്ന ജീവിത സംഘര്‍ഷങ്ങളിലൂടെ സമകാലിക സാമൂഹിക രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ ചിത്രം അവതരിപ്പിക്കുന്നു. ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഇറാഖി നടി റീം കാദിമിനും ബോളിവുഡ് നടന്‍ ആദില്‍ ഹുസൈനുമൊപ്പം മലയാളത്തില്‍ നിന്നും ശ്വേതാമേനോനും പ്രധാന കഥാപാത്രമാവുന്നു. വ്യത്യസ്ഥമായ മേക്ക്ഓവറിലാണ് ശ്വേത മേനോനെത്തുന്നത്. പ്രമേയമാണ് ചിത്രത്തിലേക്ക് ആകര്‍ഷിച്ചതെന്ന് റിം കാദിമീന്‍ പ്രതികരിച്ചു.

സിനിമയുടെ അന്താരാഷ്ട്ര സ്വഭാവം തന്നെയാണ് ഏറ്റവുംവലിയ പ്രത്യേകതയെന്ന് സംവിധാകന്‍ രഞ്ജിലാല്‍ പറഞ്ഞു. സംഭവ കഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കേരളത്തിലും ഒമാനിലുമായി ഒരു മാസംകൊണ്ട് മലയാളത്തിലും ഇംഗ്ലീഷിലുമായാണ് ചിത്രം പൂര്‍ത്തിയാക്കിയത്. രഞ്ജിലാലും അജിത് കുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Next Story