Quantcast

മണിരത്നം ചിത്രത്തില്‍ ജ്യോതിക നായികയാകുന്നു; വാര്‍ത്ത സ്ഥിരീകരിച്ച് ജോ

MediaOne Logo

Muhsina

  • Published:

    27 May 2018 5:08 AM GMT

മണിരത്നം ചിത്രത്തില്‍ ജ്യോതിക നായികയാകുന്നു; വാര്‍ത്ത സ്ഥിരീകരിച്ച് ജോ
X

മണിരത്നം ചിത്രത്തില്‍ ജ്യോതിക നായികയാകുന്നു; വാര്‍ത്ത സ്ഥിരീകരിച്ച് ജോ

മണിരത്നം ചിത്രത്തില്‍ ജ്യോതിക നായികയാകും. ഇക്കാര്യം ജ്യോതിക സ്ഥിരീകരിച്ചു. അടുത്തവര്‍ഷം സിനിമ പുറത്തിറങ്ങും. മണിരത്നം ചിത്രത്തില്‍ ജ്യോതിക നായികയായേക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാലിപ്പോള്‍..

മണിരത്നം ചിത്രത്തില്‍ ജ്യോതിക നായികയാകും. ഇക്കാര്യം ജ്യോതിക സ്ഥിരീകരിച്ചു. അടുത്തവര്‍ഷം സിനിമ പുറത്തിറങ്ങും. മണിരത്നം ചിത്രത്തില്‍ ജ്യോതിക നായികയായേക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാലിപ്പോള്‍ ജ്യോതിക തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. താരൈ തപ്പട്ടൈക്ക് ശേഷം ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കരാര്‍ ഒപ്പിട്ടിരിക്കുകയാണ് ജ്യോതിക. ബാലയുടെ ഒപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്നുവെന്ന് ജ്യോതിക പറഞ്ഞു.

ബാലയുടെ നാച്ചിയാര്‍ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാകും മണിരത്നം ചിത്രത്തില്‍ ജ്യോതിക അഭിനയിക്കുക. നേരത്തെ മണിരത്നം തിരക്കഥ എഴുതിയ ഡുംഡുംഡും എന്ന ചിത്രത്തില്‍ ജ്യോതിക വേഷമിട്ടിരുന്നു. എന്നാല്‍ ഇതാദ്യമായാണ് മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതിക അഭിനയിക്കുന്നത്. ജ്യോതികക്കൊപ്പം ഫഹദ് ഫാസില്‍, സിമ്പു, നാനി, ഐശ്വര്യ രാജേഷ് എന്നിവരും ചിത്രത്തിലുണ്ടാകും. വിജയ് സേതുപതിയും ചിത്രത്തില്‍ ഉണ്ടായേക്കുമെന്ന് സൂചനകളുണ്ട്. ജ്യോതിക നായികയായെത്തുന്ന മഗളിര്‍ മട്ടും വെള്ളിയാഴ്ച തമിഴ്നാട്ടിലെ തീയറ്ററുകളില്‍ പുറത്തിറങ്ങാനിരിക്കെയാണ് പുതിയ വാര്‍ത്തയും എത്തിയിരിക്കുന്നത്.

TAGS :

Next Story