ചാക്കോച്ചന്റെ ശിക്കാരി ശംഭു; ടീസര്‍ പുറത്ത്

- Published:
27 May 2018 6:51 AM IST

ചാക്കോച്ചന്റെ ശിക്കാരി ശംഭു; ടീസര്‍ പുറത്ത്
പിറന്നാള്‍ സ്‌പെഷല്‍ ആയാണ് കുഞ്ചാക്കോ ബോബന്‍ ടീസറിനെ അവതരിപ്പിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ശിക്കാരി ശംഭു എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. പിറന്നാള്‍ സ്‌പെഷല്‍ ആയാണ് കുഞ്ചാക്കോ ബോബന്‍ ടീസറിനെ അവതരിപ്പിക്കുന്നത്. സുഗീതാണ് ഈ സിനിമയുടെയും സംവിധാനം. മധുരനാരങ്ങ എന്ന ചിത്രത്തിന് ശേഷമാണ് സുഗീത് വീണ്ടും കുഞ്ചാക്കോ ബോബനുമൊത്ത് ഒന്നിക്കുന്നത്. സുഗീതിന്റെ ഓര്‍ഡിനറി മികച്ച അഭിപ്രായം നേടിയിരുന്നു. പീലിപ്പോസ് എന്ന പീലിയേയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ ഫെയിം വിഷ്ണു ഉണ്ണികൃഷ്ണന്‍, സലിംകുമാര്‍, ഹരീഷ് കണാരന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ക്രിസ്മത് റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും.
Next Story
Adjust Story Font
16
