Quantcast

സിനിമയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല: പൃഥ്വിരാജ്

MediaOne Logo

Alwyn

  • Published:

    28 May 2018 2:21 PM IST

സിനിമയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല: പൃഥ്വിരാജ്
X

സിനിമയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല: പൃഥ്വിരാജ്

സിനിമയില്‍ സ്ത്രീ വിരുദ്ധത ആഘോഷിക്കപ്പെടുന്നതിലാണ് തനിക്ക് എതിര്‍പ്പെന്ന് അദ്ദേഹം ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സിനിമയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് നടന്‍ പൃഥ്വിരാജ്. സിനിമയില്‍ സ്ത്രീ വിരുദ്ധത ആഘോഷിക്കപ്പെടുന്നതിലാണ് തനിക്ക് എതിര്‍പ്പെന്ന് അദ്ദേഹം ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നേരത്തെ സഹപ്രവര്‍ത്തക അതിക്രമത്തിന് ഇരയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ താന്‍ ഇനി സ്ത്രീ വിരുദ്ധ സിനിമകളുടെ ഭാഗമാകില്ലെന്ന് താരം പറഞ്ഞിരുന്നു. 'ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ അപക്വമായി ഞാന്‍ പെരുമാറിയിട്ടുണ്ട്. ബുദ്ധി ഉറയ്ക്കും മുന്‍പ് ഞാന്‍ ചെയ്ത പുരുഷ മേല്‍ക്കോയ്മ ആഘോഷമാക്കിയ സിനിമകള്‍ക്ക്, അതില്‍ സ്ത്രീകളുടെ മാനം ഇടിക്കുന്ന തരത്തില്‍ പറഞ്ഞ ഡയലോഗുകള്‍ക്ക്, അതിന് ഏറ്റുവാങ്ങിയ കൈയടികള്‍ക്ക് ക്ഷമ ചോദിക്കുകയാണ് ഞാന്‍. മേലില്‍ എന്റെ സിനിമകളില്‍ സ്ത്രീകളെ ഇകഴ്ത്തില്ലെന്ന് ഉറപ്പു പറയുന്നു'. - താരത്തിന്റെ ഫേസ്‍ബുക്ക് പ്രഖ്യാപനം ഇങ്ങനെയായിരുന്നു.

Next Story