എം.ജയചന്ദ്രന്‍ രചിച്ച ദേവരാജന്‍ മാസ്റ്ററെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു

എം.ജയചന്ദ്രന്‍ രചിച്ച ദേവരാജന്‍ മാസ്റ്ററെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു
ദേവരാജന്‍ മാസ്റ്റര്‍ സംഗീതത്തിന് നല്‍കിയ സംഭാവനകളും, സംഗീതം ദേവരാജന്‍ മാസ്റ്ററെ ഏങ്ങനെ ത്രസിപ്പിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നു.
ദേവരാജന്‍ മാസ്റ്ററെകുറിച്ച് ഗായകനും സംഗീത സംവിധായകനുമായ എം.ജയചന്ദ്രന്‍ എഴുതിയ പുസ്തകം പ്രകാശനം ചെയ്തു. വരിക ഗന്ധര്‍വ്വഗായകാ എന്ന പുസ്തകം ദേവരാജന്‍ മാസ്റ്ററുടെ ഭാര്യ ലീലാമണി ദേവരാജനു നല്‍കി എം.ടി വാസുദേവന്‍ നായര്‍ നിര്‍വ്വഹിച്ചു. കോഴിക്കോട് വെച്ച് നടന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
ദേവരാജന്‍ മാസ്റ്ററുടെ പ്രിയ ശിഷ്യനായ എം.ജയചന്ദ്രന്‍ ഗുരുദക്ഷിണയായാണ് പുസ്തകം എഴുതിയത്. എം.ജയചന്ദ്രനും, ദേവരാജന്‍ മാസ്റ്ററും തമ്മിലുള്ള ദീര്‍ഘകാലത്തെ ഗുരുശിഷ്യ ബന്ധത്തിലൂടെയാണ് പുസ്തകം സഞ്ചരിക്കുന്നത്. പ്രിയതമനെ കുറിച്ചുള്ള പുസ്തകം ഏറ്റുവാങ്ങുന്നതിനായി ദേവരാജന്‍ മാസ്റ്ററുടെ ഭാര്യ ലീലമണി ദേവരാജനും എത്തി.
ദേവരാജന്‍ മാസ്റ്റര്‍ സംഗീതത്തിന് നല്‍കിയ സംഭാവനകളും, സംഗീതം ദേവരാജന്‍ മാസ്റ്ററെ ഏങ്ങനെ ത്രസിപ്പിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നു. ഡി.സി ബുക്ക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. കല്‍പ്പറ്റ നാരായണന്‍ പുസ്തകം പരിചയപെടുത്തി. ഗുരുവിനെ കുറിച്ചെഴുതിയ പുസ്തകം ജീവിതത്തില്‍ വലിയ ഭാഗ്യമായി കാണുന്നതായി എം.ജയചന്ദ്രന്‍ പറഞ്ഞു.
Adjust Story Font
16

