Quantcast

ചൈനയില്‍ ദംഗലിന്‍റെ മഹാവിജയം; അല്‍ഭുതപ്പെട്ട് നായകന്‍ ആമിര്‍ ഖാന്‍

MediaOne Logo
ചൈനയില്‍ ദംഗലിന്‍റെ മഹാവിജയം; അല്‍ഭുതപ്പെട്ട് നായകന്‍ ആമിര്‍ ഖാന്‍
X

ചൈനയില്‍ ദംഗലിന്‍റെ മഹാവിജയം; അല്‍ഭുതപ്പെട്ട് നായകന്‍ ആമിര്‍ ഖാന്‍

ചൈനയില്‍ ഒരു ബോളിവുഡ് ചിത്രത്തിന് ലഭിക്കുന്ന മികച്ച കളക്ഷനാണ് ദംഗല്‍ നേടിയത്

ചൈനയില്‍ ദംഗല്‍ നേടിയ വന്‍ കളക്ഷനില്‍ അല്‍ഭുതപ്പെട്ട് ചിത്രത്തിലെ നായകന്‍ ആമിര്‍ ഖാന്‍. നല്ല കഥകള്‍ക്ക് ഭാഷാ-സാംസ്കാരിക വ്യത്യാസങ്ങളെ അതിജീവിക്കാനാവുമെന്ന് തെളിയിക്കുന്നതായി ഇൌ വിജയമെന്ന് ആമിര്‍ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചത്തെ കണക്ക് പ്രകാരം ദംഗല്‍ ഇതുവരെ 872 കോടിയാണ് ചൈനയില്‍ നിന്ന് സ്വന്തമാക്കിയത്. ചൈനയില്‍ ഒരു ബോളിവുഡ് ചിത്രത്തിന് ലഭിക്കുന്ന മികച്ച കളക്ഷനാണിത്.

അതേസമയം ചൈനയില്‍ നിന്ന് ആയിരം കോടി സ്വന്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയിലെ കളക്ഷന്‍ ഞങ്ങളെ അല്‍ഭുതപ്പെടുത്തി, അവിടെയുള്ളവര്‍ക്ക് സിനിമ ഇഷ്ടമാകും എന്ന് മാത്രമെ കരുതിയിരുന്നുള്ളൂ, എന്നാല്‍ ഇത്തരത്തിലുള്ളൊരു മഹാ വിജയം പ്രതീക്ഷിച്ചിരുന്നില്ല, നല്ല ക്രിയേറ്റീവ് വര്‍ക്കുകള്‍ക്ക് ഭാഷ ഒരു പ്രശ്നമല്ലെന്നാണ് തന്റെ എല്ലായ്പ്പോയുമുള്ള വിശ്വാസമെന്നും ചൈനയിലെ ദംഗലിന്റെ വിജയം അതാണ് തെളിയിക്കുന്നതെന്നും ആമിര്‍ പറഞ്ഞു.

ഇന്ത്യയുടെ ഗുസ്തിക്കാരന്‍ മഹാവീര്‍ സിങ് പൊഗാട്ടിന്‍റ ജീവിതകഥയാണ് ചിത്രം പറയുന്നത്. എല്ലാ എതിര്‍പ്പുകളെയും വകഞ്ഞുമാറ്റി ഗുസ്തിയില്‍ തന്റെ മക്കളെ ചാമ്പ്യന്മാരാക്കുന്നതാണ് ചിത്രം പറയുന്നത്. മെയ് അഞ്ചിനാണ് ചൈനയില്‍ ചിത്രം റിലീസ് ചെയ്യുന്നത്. നേരത്തെ ആമിര്‍ ഖാന്‍റെ പി.കെയും ചൈനയില്‍ നിന്ന് മികച്ച കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.
അതേസമയം ബാഹുബലിയെയും ദംഗലിനെയും താരതമ്മ്യം ചെയ്യാനാവില്ലെന്നും രണ്ടും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ചിത്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

Next Story