പത്മാവതിക്ക് പിന്തുണയുമായി സിനിമാ ലോകം; ഷൂട്ടിങ് നിര്‍ത്തിവെച്ച് പ്രതിഷേധം

പത്മാവതിക്ക് പിന്തുണയുമായി സിനിമാ ലോകം; ഷൂട്ടിങ് നിര്‍ത്തിവെച്ച് പ്രതിഷേധം
15 മിനിറ്റ് നേരത്തേക്ക് ഷൂട്ടിങ് നിര്‍ത്തി വെച്ചായിരുന്നു സിനിമാ സംഘടനകളുടെ പ്രതിഷേധം.
സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതിക്ക് സിനിമാ ലോകത്തിന്റെ പിന്തുണ. ചിത്രത്തിന്റെ റിലീസ് തടയുന്നതിനെതിരെ ഇന്ത്യന്‍ ഫിലിം ടിവി ഡയറക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. 15 മിനിറ്റ് നേരത്തേക്ക് ഷൂട്ടിങ് നിര്‍ത്തി വെച്ചായിരുന്നു സിനിമാ സംഘടനകളുടെ പ്രതിഷേധം.

പത്മാവതി റിലീസിനെതിരായ പ്രതിഷേധം ശക്തമാകുമ്പോഴാണ് ചിത്രത്തിന് പിന്തുണയുമായി സിനിമാ ലോകം ഒന്നടങ്കം രംഗത്തെത്തുന്നത്. മേ ആസാദ് ഹൂ, ഞാന്‍ സ്വതന്ത്രയാണ് എന്ന പേരില്‍ വ്യത്യസ്തമായ പ്രതിഷേധ പരിപാടിയൊരുക്കിയായിരുന്നു പിന്തുണ. 15 മിനിറ്റ് നേരം ഷൂട്ടിങ് നിര്‍ത്തിവെച്ചായിരുന്നു പ്രതിഷേധം. ചിത്രത്തിനും സംവിധായകനുമുള്ള പിന്തുണ തുടരുമെന്നും ആവിഷ്‍കാര സ്വതന്ത്രത്തിനെതിരായ കോലാഹലങ്ങള്‍ക്കൊപ്പം ഭരണകൂടം പങ്കാളികളാകരുതെന്നു സിനിമാ പ്രവര്‍ത്തര്‍ പറഞ്ഞു.
ഇന്ത്യന്‍ ഫിലിം ടിവി ഡയറക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 20 ഓളം സിനിമാ സംഘടനകകളാണ് പത്മാവതിക്ക് പിന്തുണയുമായെത്തിയത്. അതേസമയം, വിവാദങ്ങളെ തുടര്‍ന്ന് റിലീസ് മാറ്റിയെങ്കിലും പത്മാവതിയുടെ സെന്‍സറിങ് നടപടികള്‍ ഇപ്പോളും അനിശ്ചിത്വത്തിലാണ്.
Adjust Story Font
16

