സൂപ്പര്‍താരത്തിന്റെ പോസ്റ്ററില്‍ ചെരുപ്പുകൊണ്ട് അടിച്ചു; യുവാവിന് ആരാധകരുടെ ക്രൂരമര്‍ദനം

സൂപ്പര്‍താരത്തിന്റെ പോസ്റ്ററില്‍ ചെരുപ്പുകൊണ്ട് അടിച്ചു; യുവാവിന് ആരാധകരുടെ ക്രൂരമര്‍ദനം
പുതിയ ചിത്രത്തിന്റെ പോസ്റ്ററില്‍ ചെരുപ്പ് കൊണ്ട് അടിക്കുകയും തുപ്പുകയും ചെയ്ത യുവാവിന് ആരാധകരുടെ ക്രൂരമര്‍ദനം.
തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററില്‍ ചെരുപ്പ് കൊണ്ട് അടിക്കുകയും തുപ്പുകയും ചെയ്ത യുവാവിന് ആരാധകരുടെ ക്രൂരമര്‍ദനം. സംഭവത്തിന്റെ വീഡിയോ ആരാധകര്‍ നവ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
പവന്‍ കല്യാണിന്റെ പുതിയ ചിത്രമായ അജ്ഞാതവാസിയുടെ പോസ്റ്ററിലാണ് യുവാവ് ചെരുപ്പുകൊണ്ട് അടിച്ചത്. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ യുവാവ് പോസ്റ്റ് ചെയ്യുകയും ചെയ്തു. അറുബോറന്‍ ചിത്രമാണിതെന്നും തന്റെ പണം നഷ്ടമായെന്നും പറഞ്ഞുകൊണ്ടായിരുന്നു യുവാവ് പോസ്റ്ററിനു നേരെ രോഷം പ്രകടിപ്പിച്ചത്. എന്നാല്‍ ഈ വീഡിയോ കണ്ടതോടെ ആരാധകര്‍ യുവാവിനെ നടുറോഡില്‍ കൈകാര്യം ചെയ്യുകയായിരുന്നു. മോശം ചിത്രത്തിനെതിരെ വിമര്‍ശകരും ആരാധകരും നവമാധ്യമങ്ങളില്‍ തമ്മില്‍ തല്ലുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ഈ സംഭവം അപകടകരമായ നിലയിലേക്കാണ് അന്ധമായ താരാരാധനയെ കൊണ്ടെത്തിക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു.
Adjust Story Font
16

