തന്റെ ജീവിതം രൂപപ്പെടുത്തിയത് കുടുംബത്തിലെ സ്ത്രീകളാണെന്ന് ഷാരൂഖ് ഖാന്‍

MediaOne Logo

admin

  • Updated:

    2018-05-29 14:40:40.0

Published:

29 May 2018 2:40 PM GMT

തന്റെ ജീവിതം രൂപപ്പെടുത്തിയത് കുടുംബത്തിലെ സ്ത്രീകളാണെന്ന് ഷാരൂഖ് ഖാന്‍
X

തന്റെ ജീവിതം രൂപപ്പെടുത്തിയത് കുടുംബത്തിലെ സ്ത്രീകളാണെന്ന് ഷാരൂഖ് ഖാന്‍

ഗുഞ്ചന്‍ ജെയിനിന്റെ ഷി വോക്ക്സ്, ഷീ ലീഡ്സ് (‘She Walks, She Leads’) എന്ന പുസ്തകത്തിന്റെ പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ജീവിതം രൂപപ്പെടുത്തിയെടുത്തത് മുത്തശ്ശി, ഭാര്യ, മകള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തിലെ സ്ത്രീകളാണെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. സിനിമാ മേഖലയിലെ ചിലരും ഇതിലുള്‍പ്പെടും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുഞ്ചന്‍ ജെയിനിന്റെ ഷി വോക്ക്സ്, ഷീ ലീഡ്സ് (‘She Walks, She Leads’) എന്ന പുസ്തകത്തിന്റെ പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നെ ഞാനാക്കിയതിന് പിന്നില്‍ അവര്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. ഇവരില്ലാതെ ഞാന്‍ ഒരു പാതി മനുഷ്യനാണ്. എന്റെ ജീവിതത്തിന് ഞാന്‍ അവരോട് കടപ്പെട്ടിരിക്കുന്നു. താന്‍ ആത്മകഥ എഴുതുകയാണെങ്കില്‍ അതില്‍ തന്നെ സ്വാധീനിച്ച സ്ത്രീകളെക്കുറിച്ച് സൂചിപ്പിക്കുമെന്നും ഖാന്‍ പറഞ്ഞു.

TAGS :

Next Story