Quantcast

വിനായകന്‍ മികച്ച നടന്‍

MediaOne Logo

Subin

  • Published:

    30 May 2018 12:58 AM IST

വിനായകന്‍ മികച്ച നടന്‍
X

വിനായകന്‍ മികച്ച നടന്‍

പ്രേക്ഷകരുടെ വോട്ടിങ്ങിലുടെയും ജൂറിയുടെ വിലയിരുത്തലിലൂടെയുമാണ് സിനിമാ പാരഡിസോ ക്ലബ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

ഫേസ്ബുക്ക് സിനിമാ കൂട്ടായ്മയായ സിനിമാ പാരഡിസോ ക്ലബ് സിനിമാ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച സംവിധായകനായി ദിലീഷ് പോത്തനും മികച്ച നടനായി വിനായകനും മികച്ച നടിയായി രജിഷ വിജയനും തെരഞ്ഞെടുക്കപ്പെട്ടു.

പ്രേക്ഷകരുടെ വോട്ടിങ്ങിലുടെയും ജൂറിയുടെ വിലയിരുത്തലിലൂടെയുമാണ് സിനിമാ പരീദീസോ ക്ലബ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. മഹേഷിന്റെ പ്രതികാരം സംവിധാനം ചെയ്ത ദിലീഷ് പോത്തന്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. സിനിമാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് സ്‌പെഷ്യല്‍ ഹോണററി അവാര്‍ഡ് ഇന്ദ്രന്‍സിന് ലഭിച്ചു.

കമ്മട്ടിപ്പാടത്തിലെ വേറിട്ട അഭിനയത്തിന് വിനായകന് മികച്ച നടനുള്ള അവാര്‍ഡും സായി പല്ലവി രജിഷ വിജയന്‍ എന്നിവര്‍ക്ക് മികച്ച നടിക്കുള്ള അവാര്‍ഡും ലഭിച്ചു. മണികണ്ഠന്‍ ആചാരി മികച്ച സഹ നടനായപ്പോള്‍ രോഹിണി മികച്ച സഹനടിയായി. സംഗീത സംവിധായകന്‍ ബിജിബാല്‍,ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ്, തിരകഥാകൃത്ത് ശ്യാം പുഷ്‌കരന്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

കൊച്ചിന്‍ പാലസ് ഹോട്ടലില്‍ വച്ച് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ സിനിമാ താരങ്ങളായ ജയസൂര്യ, സൈജു കുറുപ്പ്, വിജയ് ബാബു, ഷാലിന്‍ സോയ, ബേബി മീനാക്ഷി സംവിധായകരായ മിഥുന്‍ മാനുവല്‍ തോമസ്, ബേസില്‍ ജോസഫ്,സുനില്‍ ഇബ്രാഹിം, എന്നിവരും വിശിഷ്ടാതിഥികളായെത്തി.

Next Story