സ്ത്രീകളെ അപമാനിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് പൃഥ്വിരാജ്

സ്ത്രീകളെ അപമാനിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് പൃഥ്വിരാജ്
തന്റെ സുഹൃത്തായ നടി കാണിച്ചത് അസാമാന്യമായ ധൈര്യമെന്നും ഫേസ്ബുക്കില്‍ പൃഥ്വിരാജ്.
സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രത്തില്‍ ഇനി അഭിനയിക്കില്ലെന്ന് പൃഥ്വിരാജ്. തന്റെ സുഹൃത്തായ നടി കാണിച്ചത് അസാമാന്യമായ ധൈര്യമെന്നും ഫേസ്ബുക്കില്‍ പൃഥ്വിരാജ്. നടിയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. ഇത് നിരവധി സ്ത്രീകള്‍ക്ക് വഴികാണിക്കുമെന്നും പൃഥ്വിരാജ്.

സിനിമയിലേക്ക് മടങ്ങിയെത്തിയ നടിയുടെ ധൈര്യത്തെ നടന്‍ പൃഥ്വിരാജ് അഭിനന്ദിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന ചിത്രങ്ങളില്‍ ഇനി അഭിനയിക്കില്ലെന്നും തന്റെ ചിത്രങ്ങളില്‍ അത്തരം സംഭാഷണങ്ങള്‍ ഉണ്ടാകുകയില്ലെന്നും പൃഥ്വിരാജ് ഫേസ്‍ബുക്കില്‍ കുറിച്ചു. അതേസമയം അഭിനയിക്കാനുള്ള അവസരം മാധ്യമങ്ങള്‍ തടസമാകരുതെന്നും പൃഥ്വിരാജ് പറഞ്ഞു.
ആദം എന്ന സിനിമയില്‍ അഭിനയിക്കാന്‍ നടി തയ്യാറായതോടെയാണ് ഇതിനെ പ്രശംസിച്ച് പൃഥ്വിരാജ് എത്തിയത്. ഇത്തരം ഒരവസ്ഥയില്‍ നിന്നും സിനിമയിലേക്ക് മടങ്ങിയെത്തിയ നടിയുടെ ധൈര്യത്തെ അഭിനന്ദിക്കുയാണ്. ജീവിതത്തില്‍ കണ്ട ധീരയായ സ്ത്രീകളില്‍ ഒരാളാണ് നടി. തന്റെ അമ്മയ്ക്കും ഭാര്യക്ക് ഒപ്പം പ്രിയ സുഹൃത്തായ നടിയേയും ചേര്‍ത്തുവെക്കുയാണെന്നും പൃഥ്വിരാജ് ഫേസ്‍ബുക്കില്‍ കുറിച്ചു. അതേസമയം നടി അഭിനയിക്കാന്‍ എത്തുമെന്ന വാര്‍ത്തയറിഞ്ഞ് മാധ്യമങ്ങള്‍ തടിച്ചുകൂടിയതോടെ നടിക്ക് അഭിനയിക്കാനുള്ള അവസരം ഒരുക്കണമെന്ന ആവശ്യവുമായി പൃഥ്വിരാജ് മാധ്യമങ്ങളുടെ മുന്നിലെത്തി. അതേസമയം ആദം സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചതിനെ തുടര്‍ന്നാണ് എത്തിയതെന്ന് അറിയച്ചപ്പോള്‍ പൃഥ്വിരാജ് മാധ്യമപ്രവര്‍ത്തകരോട് മാപ്പ് ചോദിച്ചു.
Adjust Story Font
16

