Quantcast

'ഐശ്വര്യ റായിയെ മലര്‍ത്തിയടിച്ച നരിക്കുനിയുടെ രാജകുമാരി'

MediaOne Logo

Sithara

  • Published:

    29 May 2018 7:10 PM IST

ഐശ്വര്യ റായിയെ മലര്‍ത്തിയടിച്ച നരിക്കുനിയുടെ രാജകുമാരി
X

'ഐശ്വര്യ റായിയെ മലര്‍ത്തിയടിച്ച നരിക്കുനിയുടെ രാജകുമാരി'

നരിക്കുനിക്കാരുടെ സ്വീകരണമാണ് ഞെട്ടിച്ചുകളഞ്ഞതെന്ന് സുരഭി

അവാര്‍ഡ് നേട്ടത്തോടെ ജീവിതം മാറിമറിഞ്ഞെന്ന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നടി സുരഭിലക്ഷ്മി. മിന്നാമിനുങ്ങ് സിനിമാ ടീമിന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് അവാര്‍ഡ് നേട്ടമെന്നും സുരഭി പറഞ്ഞു. കൊച്ചിയില്‍ മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു സുരഭി.

നരിക്കുനിക്കാരുടെ സ്വീകരണമാണ് ഞെട്ടിച്ചുകളഞ്ഞത്. ഐശ്വര്യ റായിയെ മലര്‍ത്തിയടിച്ച നരിക്കുനിയുടെ രാജകുമാരി ഇതാ എഴുന്നള്ളുന്നുവെന്ന് പറഞ്ഞാണ് ആനയിച്ചത്. ഇതുപോലെ ഫ്ലാഷ് ലൈറ്റുകള്‍ മിന്നിമറിയുന്നത് സ്വപ്നം കണ്ടിരുന്നു. അവാര്‍ഡ് സ്വീകരിക്കാനുള്ള ആ യാത്രയെക്കുറിച്ച് ആകാംക്ഷയുണ്ട്. അവാര്‍ഡ് ശില്പം തന്‍റെ മറ്റ് ട്രോഫികളോട് സംസാരിക്കുന്നത് സങ്കല്‍പിക്കാറുണ്ടെന്നും സുരഭി പറഞ്ഞു.

100 ശതമാനം മനസ്സും കഥാപാത്രങ്ങള്‍ക്ക് അര്‍പ്പിക്കാറുണ്ട്. അതിന്‍റെ ഫലം കൂടിയാണ് ഈ നേട്ടമെന്നും സുരഭി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story