ബാഹുബലി ഒരു റെക്കോര്‍ഡും തകര്‍ത്തിട്ടില്ല: ബോളിവുഡ് സംവിധായകന്‍ അനില്‍ ശര്‍മ്മ

- Published:
30 May 2018 1:42 AM IST

ബാഹുബലി ഒരു റെക്കോര്‍ഡും തകര്‍ത്തിട്ടില്ല: ബോളിവുഡ് സംവിധായകന്‍ അനില്‍ ശര്‍മ്മ
ഗദര്‍ ഏക് പ്രേം കഥ, അപ്‌നെ തുടങ്ങി ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് അനില്‍ ശര്‍മ്മ.
റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. കണ്ടവരെല്ലാം മികച്ച അഭിപ്രായം പറയുന്ന ചിത്രം ബോളിവുഡ് സംവിധായകന്‍ അനില്‍ ശര്‍മ്മക്ക് അത്ര പിടിച്ചില്ലെന്ന് തോന്നുന്നു. അദ്ദേഹം പറയുന്നത് ബാഹുബലി 2 ഇതുവരെ ഒരു റെക്കോര്‍ഡും തകര്‍ത്തിട്ടില്ലെന്നാണ്. സണ്ണി ഡിയോളിനെ നായകനാക്കി ഗദര്‍ ഏക് പ്രേം കഥ, അപ്‌നെ തുടങ്ങി ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് അനില്‍ ശര്‍മ്മ.
റെക്കോര്‍ഡുകള്‍ എന്നത് സമയത്തിന്റെ മാത്രം പ്രശ്‌നമാണ്, 2001ല്‍ റിലീസായ തന്റെ ഗദാര്‍ ഏക് പ്രേംകഥ എന്ന ചിത്രം 265 കോടിയാണ് നേടിയത്. അത് ഇന്നത്തെ 5,000 കോടിയോളം വരും, അന്ന് ടിക്കറ്റ് നിരക്ക് 25 രൂപയായിരുന്നുവെന്നും അനില്‍ ശര്‍മ്മ പറഞ്ഞു. നല്ല ചിത്രങ്ങള്‍ വന്നാല്‍ റെക്കോര്‍ഡുകള്‍ തകരും എന്നത് സ്വാഭാവികമാണ്, ബാഹുബലിയിലേക്ക് നോക്കുകയാണെങ്കില്‍ 1500 കോടിയെ അത് നേടിയിട്ടുള്ളൂ, ഒരു റെക്കോര്‍ഡും തകര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
അതേസമയം ബാഹുബലിയുടെ ഹിന്ദി പതിപ്പ് മാത്രം 478 കോടിയാണ് സ്വന്തമാക്കിയതെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. കരണ്‍ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധര്‍മ്മ പ്രൊഡക്ഷനാണ് ബാഹുബലി ഹിന്ദി പതിപ്പ് വിതരണം ചെയ്തത്. ആമിര്‍ ഖാന്റ ദംഗലായിരുന്നു ഇതുവരെ ഹിന്ദിയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രം. എന്നാല്‍ ദംഗലിന്റെ റെക്കോര്‍ഡ് ബാഹുബലി 2 തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16
