Quantcast

സച്ചിന്‍ ചിത്രം: ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് 

MediaOne Logo

Rishad

  • Published:

    30 May 2018 4:21 AM IST

സച്ചിന്‍ ചിത്രം: ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് 
X

സച്ചിന്‍ ചിത്രം: ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് 

ഇന്ത്യയിലാകമാനം 2400 സ്‌ക്രീനുകളിലും വിദേശത്ത് 400 സ്‌ക്രീനുകളിലുമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്

ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിത കഥ പറയുന്ന സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ പുറത്ത്. എല്ലാ ഭാഷകളില്‍ നിന്നുമായി എട്ട് കോടിയിലധികം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഹിന്ദി പതിപ്പില്‍ നിന്നാണ് കൂടുതലും. ഇന്ത്യയിലാകമാനം 2400 സ്‌ക്രീനുകളിലും വിദേശത്ത് 400 സ്‌ക്രീനുകളിലുമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. മറാത്തി, തമിഴ്, തെലുങ്ക് എന്നീ പ്രാദേശിക ഭാഷകള്‍ക്ക് പുറമെ ഇംഗ്ലീഷിലുമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

ഈ വര്‍ഷം ഒരു ചിത്രത്തിന് ലഭിക്കുന്ന ഏഴാമത്തെ വലിയ ഓപ്പണിങ് കളക്ഷന്‍ കൂടിയാണിത്. അതേസമയം ഒരു ഡോക്യൂഫിക്ഷന്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തിന് ഇത്രയും വലിയ കളക്ഷനെന്നത് റെക്കോര്‍ഡാണ്. നേരത്തെ ധോണിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം പുറത്തിറങ്ങി വലിയ ഇനീഷ്യല്‍ കളക്ഷന്‍ സ്വന്തമാക്കിയിരുന്നുവെങ്കിലും ബോളിവുഡ് സിനിമ എന്ന നിലയിലാണ് ആ ചിത്രം പുറത്തിറങ്ങിയിരുന്നത്.

ജയിംസ് എറിക്‌സണ്‍ സംവിധാനം ചെയ്ത ചിത്രം പ്രദര്‍ശനം തുടരുകയാണ്. കുട്ടിക്കാലം മുതലുള്ള കഥയും തുടര്‍ന്നങ്ങോട്ട് സച്ചിന്‍ എങ്ങനെയാണ് ലോകം കണ്ട വലിയ ക്രിക്കറ്ററായി മാറിയെന്നതുമാണ് ചിത്രം പറയുന്നത്.

Next Story