മറഡോണയായി ടൊവിനോ, നിര്‍മ്മാണം ധനുഷ്

- Published:
29 May 2018 7:58 PM IST

മറഡോണയായി ടൊവിനോ, നിര്‍മ്മാണം ധനുഷ്
മറഡോണ എന്നാണ് പേരെങ്കിലും ഫുട്ബോളുമായി ചിത്രത്തിന് ബന്ധമൊന്നുമില്ല. സംവിധായകരായ ആഷിക്ക് അബുവും ദിലീഷ് പോത്തനും ചേര്‍ന്നാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.
ടൊവിനോ തോമസിനെ നായകനാക്കി നവാഗത സംവിധായകനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മറഡോണ. ആഷിക് അബു ദിലീഷ് പോത്തന്‍ എന്നിവരുടെ സഹ സംവിധായകനായിരുന്നു വിഷ്ണു. മറഡോണ എന്നാണ് പേരെങ്കിലും ഫുട്ബോളുമായി ചിത്രത്തിന് ബന്ധമൊന്നുമില്ല. സംവിധായകരായ ആഷിക്ക് അബുവും ദിലീഷ് പോത്തനും ചേര്‍ന്നാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടര്‍ ബാര്‍ ഫിലിംസ് ആണ് നിര്‍മാണം. ചെമ്പന്‍ വിനോദ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. പുതുമുഖം ശരണ്യ ആര്‍ നായരാണ് നായിക.
മറഡോണാ എന്നാണ് ചിത്രത്തിന്റ പേരെങ്കിലും ചിത്രത്തിന് ഫുട്ബോളര്‍ മറഡോണയുമായി ബന്ധമില്ലെന്ന് സംവിധായകന്‍ പറഞ്ഞു. ചിത്രത്തെക്കുറിച്ച് ഏറെ നാളായി ചര്‍ച്ച നടക്കുന്നുണ്ടെന്നും ചിത്രത്തിനറെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നടന്‍ ടൊവിനോ തോമസ് പറഞ്ഞു. ടിറ്റോ വില്‍സണ്‍, കിച്ചു വര്‍ക്കി, ബര്‍ജര്‍ പട്ടേല്‍ ലിയോണ ലിഷോയ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.ലിജോ ജോസ് പെല്ലിശ്ശേരി ദിലീഷ് പോത്തന്‍ എന്നിവരുടെ അോസസിയേറ്റ് ആയിരുന്ന കൃഷ്മമൂര്‍ത്തിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Adjust Story Font
16
