പറവയിലെ ദുല്‍ഖറിന്റെ ലുക്ക് പുറത്ത്

- Published:
29 May 2018 1:36 PM IST

പറവയിലെ ദുല്‍ഖറിന്റെ ലുക്ക് പുറത്ത്
സൗബിന്‍ സാഹിര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പറവ.
സൗബിന്‍ സാഹിര്‍ സംവിധാനം ചെയ്യുന്ന പറവ എന്ന ചിത്രത്തിലെ ദുല്‍ഖറിന്റെ ലുക്ക് പുറത്ത്. ദുല്‍ഖറിന്റെ പിറന്നാള്‍ സമ്മാനമായാണ് ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. സൗബിന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പറവ. അദ്ദേഹത്തിന്റെ കന്നി സംവിധാന സംരംഭമാണിത്. ദുല്‍ഖറിനെക്കൂടാതെ ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഷൈജു ഉണ്ണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് അന്‍വര്‍ റഷീദ് പറവ നിര്‍മ്മിക്കുന്നത്.
Next Story
Adjust Story Font
16
