രാമലീലക്ക് പൊലീസ് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി

രാമലീലക്ക് പൊലീസ് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി
സിനിമ പ്രദർശിപ്പിച്ചാൽ തിയറ്ററുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് സംരക്ഷണം അനുവദിക്കണമെന്ന
നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് നായകനായി അഭിനയിച്ച 'രാമലീല' എന്ന ചലച്ചിത്രം റിലീസ് ചെയ്യാൻ പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യം വീണ്ടും ഹൈകോടതി തള്ളി. സിനിമ പ്രദർശിപ്പിച്ചാൽ തിയറ്ററുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് സംരക്ഷണം അനുവദിക്കണമെന്ന നിർമാതാവ് ടോമിച്ചൻ മുളകുപാടത്തിന്‍റെ ആവശ്യമാണ് കോടതി വീണ്ടും തള്ളിയത്.

'രാമലീല' പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ നശിപ്പിക്കണമെന്ന് ചലച്ചിത്ര അക്കാദമി അംഗം ജി.പി രാമചന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത് ഹരജിക്കാരൻ കോടതിയെ ധരിപ്പിച്ചു. ഇതേ വികാരം മറ്റ് പല കോണുകളിൽ നിന്നും നിലനിൽക്കുന്ന സാഹചര്യം പരിഗണിക്കണമെന്നും നിർമാതാവ് ആവശ്യപ്പെട്ടു. എന്നാൽ, ജിപി രാമചന്ദ്രനെതിരെ കേസെടുക്കുകയും എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. രാമചന്ദ്രന്‍റെ പോസ്റ്റുകൾ അദ്ദേഹം തന്നെ നീക്കം ചെയ്തതായും സർക്കാർ അഭിഭാഷകന്‍ വ്യക്തമാക്കി
Adjust Story Font
16

