Quantcast

കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ തമിഴിലേക്ക്, 'അജിത് ഫ്രം അറുപ്പുക്കോട്ടൈ'

MediaOne Logo

Muhsina

  • Published:

    30 May 2018 5:12 AM IST

കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ തമിഴിലേക്ക്, അജിത് ഫ്രം അറുപ്പുക്കോട്ടൈ
X

കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ തമിഴിലേക്ക്, 'അജിത് ഫ്രം അറുപ്പുക്കോട്ടൈ'

കുറിക്ക് കൊള്ളുന്ന തമാശയുമായി പ്രേക്ഷകരെ അടിമുടി ചിരിപ്പിച്ച ചിത്രമാണ് കഴിഞ്‍ഞ വര്‍ഷമെത്തിയ കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍. സിനിമാ ഭ്രാന്തനായ കിച്ചുവിന്റെ കഥ പ്രേക്ഷകര്‍..

മലയാളത്തില്‍ ഹിറ്റായ കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. നാദിര്‍ഷാ തന്നെയാണ് തമിഴിലും ചിത്രമൊരുക്കുന്നത്. അജിത് ഫ്രം അറുപ്പുക്കോട്ടൈ എന്നാണ് തമിഴിലെ പേര്. കുറിക്ക് കൊള്ളുന്ന തമാശയുമായി പ്രേക്ഷകരെ അടിമുടി ചിരിപ്പിച്ച ചിത്രമാണ് കഴിഞ്ഞ വര്‍ഷമെത്തിയ കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍. സിനിമാ ഭ്രാന്തനായ കിച്ചുവിന്റെ കഥ പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. ഈ വിജയമാണ് തമിഴിലെ അരങ്ങേറ്റത്തിനായി തന്റെ ചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷനെ തന്നെ നാദിര്‍ഷാ തെരഞ്ഞെടുത്തത്.

വിഷ്ണുവായിരുന്നു മലയാളത്തില്‍ കേന്ദ്ര കഥാപാത്രത്ത അവതരിപ്പിച്ചിരുന്നത്. തമിഴില്‍ അിത്തിനെപ്പോലെ സുന്ദരാനാണെന്ന് കരുതുന്ന ചെറുപ്പക്കാരന്റ കഥയാണ് പറയുന്നത്. അജിത് ഫ്രം അറുപ്പുക്കോട്ടൈ എന്ന് പേരിട്ട ചിത്രത്തിലേക്കായി താര നിര്‍ണയം നടന്നു വരികയാണ്. മലയാളത്തില്‍ സിദ്ദിഖ് അവതരിപ്പിച്ച വേഷം തമിഴില്‍ വിവേക് ചെയ്യും. പൊള്ളാച്ചിയായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അടുത്ത വര്‍ഷം ജനുവരി 14നാണ് ചിത്രീകരണം തുടങ്ങുക.

TAGS :

Next Story