Quantcast

'മോഹന്‍ലാലി'നെ കാണാന്‍ മഞ്ജു വാര്യര്‍ എത്തിയപ്പോള്‍...

MediaOne Logo

Alwyn K Jose

  • Published:

    29 May 2018 8:24 PM IST

മോഹന്‍ലാലിനെ കാണാന്‍ മഞ്ജു വാര്യര്‍ എത്തിയപ്പോള്‍...
X

'മോഹന്‍ലാലി'നെ കാണാന്‍ മഞ്ജു വാര്യര്‍ എത്തിയപ്പോള്‍...

സിനിമയിലെ ഹിറ്റായ ലാലേട്ടാ എന്ന ഗാനവും ആലപിച്ച ശേഷമാണ് താരം തിയറ്റര്‍ വിട്ടത്.

തിരുവനന്തപുരത്ത് മോഹന്‍ലാല്‍ സിനിമ കാണാന്‍ ലാല്‍ ആരാധകര്‍ക്കൊപ്പം മഞ്ജു വാര്യരെത്തി. സിനിമയിലെ ഹിറ്റായ ലാലേട്ടാ എന്ന ഗാനവും ആലപിച്ച ശേഷമാണ് താരം തിയറ്റര്‍ വിട്ടത്.

തിങ്ങിനിറഞ്ഞ ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് മഞ്ജു വാര്യര്‍ തിരുവനന്തപുരത്തെ ന്യൂ തിയേറ്റലെത്തിയത്. കടുത്ത മോഹന്‍ലാല്‍ ആരാധികയായ മീനുക്കുട്ടിയെന്ന കഥാപാത്രമായാണ് മഞ്ജു ചിത്രത്തിലെത്തുന്നത്. മീനുക്കുട്ടിയായി തന്നെയാണ് താനിപ്പോഴുമുള്ളതെന്നും മഞ്ജു വാര്യര്‍ പറയുന്നു. സിനിമയിലെ ഹിറ്റായ ലാലേട്ടാ എന്നുതുടങ്ങുന്ന ഗാനവും താരം ആലപിച്ചു. തിരുവനന്തപുരത്തെ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പമാണ് മഞ്ജു വാര്യര്‍ സിനിമ കണ്ടത്. സംവിധായകന്‍ സജിദ് യഹിയ, തിരക്കഥാകൃത്ത് സുനീഷ് വാരനാട് തുടങ്ങിയവരും മഞ്ജുവിനൊപ്പം സിനിമ കാണാനെത്തിയിരുന്നു.

Next Story