ചലച്ചിത്രമേളക്ക് ഇനി രണ്ട് ദിവസം മാത്രം; പ്രതിനിധി പാസ് വിതരണം തുടങ്ങി

ചലച്ചിത്രമേളക്ക് ഇനി രണ്ട് ദിവസം മാത്രം; പ്രതിനിധി പാസ് വിതരണം തുടങ്ങി
പ്രതിനിധികള്‍ക്കുള്ള പാസ് വിതരണത്തിന്റെ ഉദ്ഘാടനം നടി മഞ്ജു വാര്യര്‍ക്ക് നല്‍കി സാംസ്കാരിക മന്ത്രി എകെ ബാലന്‍ നിര്‍വഹിച്ചു.

കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് തിരശീല ഉയരാന്‍ ഇനി രണ്ട് ദിവസം കൂടി. പ്രതിനിധികള്‍ക്കുള്ള പാസ് വിതരണത്തിന്റെ ഉദ്ഘാടനം നടി മഞ്ജു വാര്യര്‍ക്ക് നല്‍കി സാംസ്കാരിക മന്ത്രി എകെ ബാലന്‍ നിര്‍വഹിച്ചു.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഖാചരണം നടക്കുന്നതില്‍ ലളിതമായ ചടങ്ങുകളോടെയാണ് ചലച്ചിത്രമേളയുടെ ഓഫീസ് ഉദ്ഘാടനം നടന്നത്. ജയലളിതയെ അനുസ്മരിച്ചാണ് ചടങ്ങുകള്‍ തുടങ്ങിയത്. മേളയുടെ ഓഫീസ് ഉദ്ഘാടനം നടി മഞ്ജു വാര്യര്‍ നിര്‍വഹിച്ചു. 13000 പ്രതിനിധികളാണ് മേളയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിനിധികള്‍ക്കുള്ള ആദ്യ പാസ് മഞ്ജു വാര്യര്‍ മന്ത്രി എകെ ബാലനില്‍ നിന്ന് ഏറ്റുവാങ്ങി. ഭിന്ന ലിംഗക്കാര്‍ എന്ന നിലയില്‍ രജിസ്ടേഷന്‍ അനുവദിച്ച ആദ്യ മേളയാണ് ഇത്തവണത്തേത്. മഞ്ജു വാര്യര്‍ ശീതള്‍ ശ്യാമിന് പാസ് നല്‍കിയാണ് ഭിന്നലിംഗക്കാര്‍ക്കുള്ള പാസ് വിതരണത്തിന് തുടക്കമിട്ടത്. ഡിസംബര്‍ ഒമ്പതിന് വൈകുന്നേരം ആറ് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി ചലച്ചിത്ര മേളക്ക് തിരി തെളിക്കും. തുടര്‍ന്നുള്ള ഏഴ് ദിവസങ്ങള്‍ തിരുവനന്തപുരം ലോക സിനിമകളുടെ കേന്ദ്രമാകും.
Adjust Story Font
16

