സനൂഷ മരിച്ചെന്ന് വ്യാജപ്രചരണം, സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന് താരം

സനൂഷ മരിച്ചെന്ന് വ്യാജപ്രചരണം, സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന് താരം
ഇന്നലെ വൈകുന്നേരത്തോടെയാണ് ചില വാട്ട്സ്ആപ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് വാര്‍ത്ത പ്രചരിച്ചത്. ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കാനുള്ള
നടി സനൂഷ അപകടത്തില്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. ഇന്നലെ വൈകുന്നേരത്തോടെയാണ് ചില വാട്ട്സ്ആപ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് വാര്‍ത്ത പ്രചരിച്ചത്. ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കാനുള്ള നീക്കത്തിലാണ് സനൂഷ. മൂകാംബിക ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം ദര്‍ശനം നടത്തി തിരിച്ചെത്തിയപ്പോഴാണ് അപകട വാര്‍ത്തയുടെ സത്യാവസ്ഥ അറിയാന്‍ താരത്തെ തേടി ഫോണ്‍കോളുകള്‍ എത്തിതുടങ്ങിയത്. ഇത്തരത്തിലുള്ള അന്വേഷണം തുടരുന്നതിനിടെയാണ് നിയമപരമായി നീങ്ങാന്‍ സനൂഷ ഒരുങ്ങുന്നത്.
Next Story
Adjust Story Font
16

