ബേസിലിനെ ഞെട്ടിച്ച് സാക്ഷി

ബേസിലിനെ ഞെട്ടിച്ച് സാക്ഷി
പഞ്ചാബിയായ ഗുസ്തിക്കാരി പെണ്‍കുട്ടിയുടെ സിനിമയല്ലേ ഗോദ എന്നായിരുന്നു സാക്ഷിയുടെ ചോദ്യം
വമീഖ ഗബ്ബിയും ടൊവിനോയും പ്രധാന വേഷങ്ങളിലെത്തിയ ഗോദ വിജയമായതിന്‍റെ സന്തോഷത്തിലാണ് സംവിധായകന്‍ ബേസില്‍ ജോസഫ്. ഇതിനിടെ ഒളിമ്പിക് ജേതാവ് സാക്ഷി മാലികുമായി സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചെന്ന സന്തോഷവും ബേസില്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു.
ഗുസ്തിക്കാരന്‍റെ കഥ പറയുന്ന ചിത്രമായതിനാല്‍ ഗോദ, ഒളിമ്പിക് മെഡല്‍ ജേതാവ് സാക്ഷി മാലിക്കിനെ കാണിക്കണമെന്നായിരുന്നു ബേസിലിന്‍റെ ആഗ്രഹം. കുറെ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. എന്നാല്‍ ബേസിലിന്റെ ബാംഗ്ലൂര്‍ യാത്രയില്‍ സാക്ഷിയെ അവിചാരിതമായി കണ്ടു. അപ്രതീക്ഷിതമായി ഇഷ്ടതാരത്തെ കണ്ടപ്പോള്‍ ബേസില്‍ തന്‍റെ സിനിമയെക്കുറിച്ച് കുറിച്ച് സാക്ഷിയോട് പറഞ്ഞു. എന്നാല്‍ സാക്ഷിയുടെ മറുപടിയാണ് ബേസിലിനെ ഞെട്ടിച്ചത്.
പഞ്ചാബിയായ ഗുസ്തിക്കാരി പെണ്‍കുട്ടിയുടെ സിനിമയല്ലേ ഗോദ എന്നായിരുന്നു സാക്ഷിയുടെ ചോദ്യം. സിനിമയെക്കുറിച്ച് നേരത്തേ തന്നെ വായിച്ചറിയുകയും ട്രെയ്‌ലര്‍ കാണുകയും ചെയ്തിട്ടുണ്ടെന്നും സാക്ഷി ബേസിലിനോട് പറഞ്ഞു. സാക്ഷിയ്ക്ക് ഗോദയുടെ പ്രമോ വീഡിയോ കാണിച്ചു കൊടുത്തെന്നും സാക്ഷിയ്‌ക്കും ഭര്‍ത്താവിനുമൊപ്പം കാപ്പി കുടിച്ചു എന്നും ബേസില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കാലങ്ങളായി മനസ്സില്‍ ആരാധിക്കുന്ന സാക്ഷിയെ നേരിട്ട് കാണാന്‍ കഴിഞ്ഞത് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും ബേസില്‍ പോസ്റ്റില്‍ പറയുന്നു.
ഗോദ സിനിമയില്‍ സാക്ഷിയെപ്പറ്റി പരാമര്‍ശിക്കുന്നുമുണ്ട്. മെയ് 19ന് റിലീസ് ചെയ്ത ഗോദ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.
Adjust Story Font
16

