Quantcast

മലരിനെ കണ്ടാല്‍ ഇനി പേടിക്കും

MediaOne Logo

Jaisy

  • Published:

    31 May 2018 3:41 AM IST

മലരിനെ കണ്ടാല്‍ ഇനി പേടിക്കും
X

മലരിനെ കണ്ടാല്‍ ഇനി പേടിക്കും

എഎല്‍ വിജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

പ്രേമം എന്ന ഒറ്റചിത്രത്തിലൂടെ മലയാളക്കരയാകെ തരംഗമായി മാറിയ സായ് പല്ലവി നായികയാകുന്ന കരുവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നടനും സംവിധായകനുമായ പ്രഭുദേവയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. എഎല്‍ വിജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വളരെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. കരു എന്നാല്‍ പിറക്കാത്ത കുഞ്ഞ് എന്നാണ് അര്‍ഥം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഹൊറര്‍ ചിത്രമാണിത്. നാഗ ശൗര്യയാണ് ചിത്രത്തിലെ നായകന്‍.


മലയാള ചിത്രം ചാര്‍ലിയുടെ തമിഴ് റീമേക്കിലാണ് സായ് പല്ലവി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മാധവനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. പ്രേമത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കലിയിലാണ് സായി പല്ലവി നായികയായത്. ഇതിനിടിയില്‍ തമിഴില്‍ നിന്നും മറ്റ് അന്യഭാഷകളില്‍ നിന്നും നിരവധി അവസരങ്ങള്‍ സായിയെ തേടിയെത്തിയെങ്കിലും സെലക്ടീവായിരുന്നു താരം. മണിരത്നം ചിത്രം കാട്ര് വെളിയിടെയില്‍ നായികയായി ആദ്യം പരിഗണിച്ചിരുന്നത് സായ് പല്ലവിയെയായിരുന്നു. വിക്രം നായകനായ ചിത്രത്തിലേക്കും താരത്തെയായിരുന്നു നായികയായി തീരുമാനിച്ചിരുന്നത്.

Next Story