Quantcast

ഇമോജികള്‍ താരങ്ങളാകുന്ന ദ ഇമോജി മൂവി പ്രദര്‍ശനത്തിനെത്തുന്നു

MediaOne Logo

Muhsina

  • Published:

    30 May 2018 10:58 AM IST

ഇമോജികള്‍ താരങ്ങളാകുന്ന ദ ഇമോജി മൂവി പ്രദര്‍ശനത്തിനെത്തുന്നു
X

ഇമോജികള്‍ താരങ്ങളാകുന്ന ദ ഇമോജി മൂവി പ്രദര്‍ശനത്തിനെത്തുന്നു

ഇമോജികളെ താരങ്ങളാക്കിയുള്ള ഹോളിവുഡ് ചിത്രമാണ് ദ ഇമോജി മൂവി. ഇമോജികളുടെ ലോകത്ത് അവസരം കാത്തുകഴിയുന്നവരാണ് പ്രധാന കഥാപാത്രങ്ങള്‍. എല്ലാവരുടെയും സ്ഥായി ഭാവം..

കാത്തിരിപ്പിനൊടുവില്‍ ദ ഇമോജി മൂവി പ്രദര്‍ശനത്തിനെത്തുന്നു. ഈ മാസം 11നാണ് ചിത്രം ഇന്ത്യന്‍ തിയേറ്ററുകളിലെത്തുക. ഇമോജികളെ താരങ്ങളാക്കിയുള്ള ഹോളിവുഡ് ചിത്രമാണ് ദ ഇമോജി മൂവി. ഇമോജികളുടെ ലോകത്ത് അവസരം കാത്തുകഴിയുന്നവരാണ് പ്രധാന കഥാപാത്രങ്ങള്‍. എല്ലാവരുടെയും സ്ഥായി ഭാവം ഒന്നാണ്. എന്നാല്‍ ജീനി മാത്രം വ്യത്യസ്തനാണ്. പല വികാരങ്ങള്‍ മിന്നി മായുന്ന മുഖവുമായി നടക്കുന്ന ജീനിയുടെ കഥയാണ് ചിത്രം പറയുന്നത്.

ആനിമേറ്റഡ് കോമഡി ഗണത്തിലാണ് ചിത്രം എത്തുന്നത്. ടോണി ലിയോണ്‍ഡിസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നേരത്തെ ആഗസ്റ്റ് മാസം നാലിനെത്തുമെന്നറിയിച്ച ചിത്രത്തിന്റെ റിലീസ് 11ലേക്ക് നീട്ടിയിരിക്കുകയാണ്.

Next Story