നടന്‍ വിശാലിന്‍റെ ഓഫീസില്‍ ജിഎസ്‍ടി ഉദ്യോഗസ്ഥരുടെ റെയ്ഡ്

നടന്‍ വിശാലിന്‍റെ ഓഫീസില്‍ ജിഎസ്‍ടി ഉദ്യോഗസ്ഥരുടെ റെയ്ഡ്
വിശാലിന്‍റെ ഫിലിം ഫാക്ടറി ഓഫീസിലും പ്രൊഡക്ഷന്‍ ഹൌസിലും ജിഎസ്‍ടി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.
തെന്നിന്ത്യന്‍ താരം വിശാലിന്‍റെ ഓഫീസില്‍ ജിഎസ്‍ടി ഇന്‍റലിജന്‍സ് വിഭാഗം റെയ്‍ഡ്. വിശാലിന്‍റെ ഫിലിം ഫാക്ടറി ഓഫീസിലും പ്രൊഡക്ഷന്‍ ഹൌസിലും ജിഎസ്‍ടി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. പ്രൊഡക്ഷന്‍ ഹൌസ് സ്ഥിതി ചെയ്യുന്ന വടപളനിയില്‍ ഉച്ചക്ക് രണ്ടു മണിയോടെയാണ് റെയ്ഡ് തുടങ്ങിയത്.

പ്രൊഡക്ഷന്‍ ഹൌസ് ജിഎസ്ടി വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധനയെന്ന് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും വിശാല്‍ ഹാജരാക്കിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. നടിഗര്‍ സംഘം സെക്രട്ടറിയും തമിഴ്‍നാട് ഫിലിം പ്രൊഡ്യൂസേഴ്‍സ് കൌണ്‍സില്‍ പ്രസിഡന്‍റുമാണ് വിശാല്‍. 2013 ല്‍ വിശാല്‍ തുടങ്ങിയ ഫിലിം ഫാക്ടറി, ഇതിനോടകം ആറ് ചിത്രങ്ങളാണ് നിര്‍മിച്ചിരിക്കുന്നത്. എല്ലാ ചിത്രത്തിലും വിശാല്‍ തന്നെയായിരുന്നു നായകന്‍.
ബിജെപി വിവാദമാക്കിയ വിജയ് ചിത്രം മെര്‍സല്‍, താന്‍ ഇന്‍റര്‍നെറ്റില്‍ കണ്ടുവെന്ന് തുറന്നുപറഞ്ഞ ബിജെപി നേതാവ് എച്ച് രാജെക്കെതിരെ വിശാല്‍ രൂക്ഷ വിമര്‍ശം ഉന്നയിച്ചതിനു പിന്നാലെയാണ് റെയ്ഡുണ്ടായത്. "സര്‍ അറിയപ്പെടുന്ന വ്യക്തിത്വവും നേതാവുമായ താങ്കൾ വ്യാജപതിപ്പുകളെ പ്രോത്സാഹിപ്പിക്കുകയും തികച്ചും ലജ്ജാരഹിതമായി അതിനെ അനുകൂലിക്കുകയും ചെയ്യുകയാണോ... എന്നാണ് വിശാല്‍ രാജയോട് ചോദിച്ചത്.
Adjust Story Font
16

