മാസ്റ്റര്‍പീസിന്‍റെ വ്യാജന്‍ ഇന്‍റര്‍നെറ്റില്‍

മാസ്റ്റര്‍പീസിന്‍റെ വ്യാജന്‍ ഇന്‍റര്‍നെറ്റില്‍
ബോക്സ്ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടി മുന്നേറുന്ന മമ്മൂട്ടി ചിത്രം മാസ്റ്റർപീസിന്‍റെ വ്യാജന്‍ ഇന്‍റര്‍നെറ്റില്‍.
ബോക്സ്ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടി മുന്നേറുന്ന മമ്മൂട്ടി ചിത്രം മാസ്റ്റർപീസിന്‍റെ വ്യാജന്‍ ഇന്‍റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‍സ് എന്ന വെബ്സൈറ്റിലാണ് വ്യാജ പതിപ്പ് എത്തിയിരിക്കുന്നത്. ക്രിസ്മസ് ചിത്രങ്ങളിൽ ഒന്നാമനായി മുന്നേറുന്നതിനിടെയാണ് ചിത്രത്തിന്‍റെ വ്യാജന്‍ ഇന്‍റര്‍നെറ്റില്‍ എത്തിയിരിക്കുന്നത്. ഇതിനോടകം നിരവധി പേരാണ് ചിത്രം ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നത്.

മൂന്നുദിവസം കൊണ്ട് ചിത്രം 10 കോടി കടന്നതായി കളക്ഷന്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യദിന കളക്ഷനിലും മാസ്റ്റര്‍പീസ് സര്‍വകാല റെക്കോര്‍ഡ് നേടിയിരുന്നു. നൂറു കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ചിത്രമാണ് മാസ്റ്റർ പീസ്. മാസ്റ്റർ ഓഫ് മാസസ് എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. രാജാധിരാജക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കാമ്പസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിൽ എഡ്ഡി എന്ന കോളജ് പ്രൊഫസറായാണ് മമ്മൂട്ടി എത്തുന്നത്. ഭവാനി ദുര്‍ഗ എന്ന ഐപിഎസ് ഉദ്യോഗസ്ഥയായി വരലക്ഷ്മി അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്നു. പൂനം ബജ്‌വ ഈ ചിത്രത്തില്‍ കോളജ് പ്രൊഫസറായി എത്തുന്നു. സന്തോഷ് പണ്ഡിറ്റും ചിത്രത്തിലുണ്ട്. ഗോകുൽ സുരേഷ് ഗോപി, മുകേഷ്, മഖ്ബൂൽ സൽമാൻ, സിജു ജോൺ, പാഷാണം ഷാജി, ബിജു കുട്ടൻ, അർജുൻ, അശ്വിൻ, ജോഗി, ദിവ്യദർശൻ, അജ്മൽ നിയാസ്, സുനിൽ സുഗദ, കൈലാഷ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ, ക്യാപ്റ്റൻ രാജു, ശിവജി ഗുരുവായൂർ, മഹിമ നമ്പ്യാർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
Adjust Story Font
16

