പാഡ്മാന് ശേഷം മില്‍ക്ക്മാനായി അക്ഷയ്കുമാര്‍?

പാഡ്മാന് ശേഷം മില്‍ക്ക്മാനായി അക്ഷയ്കുമാര്‍?
റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മില്‍ക്ക് മാനായി അക്ഷയ്കുമാര്‍ എത്തിയേക്കും
ചരിത്ര സിനിമകളും തങ്ങളുടെതായ മേഖലയില്‍ മികവ് തെളിയിച്ചവരയൊക്കെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ കഴിവുള്ള നടന്മാരില്‍ വമ്പനാണ് അക്ഷയ്കുമാര്‍. സാനിറ്ററി പാഡ് രംഗത്ത് വിപ്ലവം രചിച്ച തമിഴനാട്ടുകാരന്‍ അരുണാചലം മുരുകാനന്ദത്തെ സ്‌ക്രീനില്‍ അവതരിപ്പിച്ച് കയ്യടി നേടുന്നതിനിടെയാണ് ഇന്ത്യയില്‍ ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വര്‍ഗീസ് കുര്യനെ അക്ഷയ് കുമാര്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മില്‍ക്ക് മാനായി അക്ഷയ്കുമാര്‍ എത്തിയേക്കും. എക്താകപൂറാണ് ചിത്രമൊരുക്കുന്നത്. വര്‍ഗീസ് കുര്യന്റെ ഐ ടൂ ഹാഡ് എ ഡ്രീം എന്ന പുസ്തകത്തിന്റെ റൈറ്റ് എക്താ കപൂര്‍ സ്വന്തമാക്കിയെന്നാണ് വിവരം. അക്ഷയ്കുമാറിനെ നായകനാക്കിയൊരുക്കിയ ടോയ്‌ലറ്റ് ഏക് പ്രേംകഥയാണ് എക്ത കപൂറിന്റെ അവസാന ചിത്രം. ഇൗ ചിത്രവും കയ്യടി നേടിയിരുന്നു. ഈ ആഴ്ച റിലീസായ പാഡ്മാന്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. 1948ല്‍ ഹോക്കിയില്‍ ഇന്ത്യ ഒളിമ്പിക് ഗോള്‍ഡ് മെഡല്‍ നേടിയ കഥ പറയുന്ന ഗോള്‍ഡ് എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. കേസരി എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Adjust Story Font
16

