മമ്മൂട്ടിക്ക് തന്നോട് നീരസം തോന്നാനുള്ള കാരണം വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി

മമ്മൂട്ടിക്ക് തന്നോട് നീരസം തോന്നാനുള്ള കാരണം വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയിലെ കരുത്തരായത് ശ്രീകുമാരന്‍ തമ്പിയെന്ന അതുല്യ പ്രതിഭയൊരുക്കിയ വഴികളിലൂടെ നടന്നായിരുന്നു.
മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയിലെ കരുത്തരായത് ശ്രീകുമാരന്‍ തമ്പിയെന്ന അതുല്യ പ്രതിഭയൊരുക്കിയ വഴികളിലൂടെ നടന്നായിരുന്നു. മനസിലുള്ളത് ആരുടെയും മുഖത്തുനോക്കി പറയാനുള്ള ആര്‍ജവമുള്ളതുകൊണ്ട് തന്നെ ഒരുപാട് പേര്‍ക്ക് തന്നോട് വിരോധമുണ്ടായിട്ടുണ്ടെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു. പണ്ടൊരിക്കല്‍ മമ്മൂട്ടിക്ക് തന്നോട് നീരസം തോന്നാനുള്ള കാരണം വെളിപ്പെടുത്തുകയാണ് അദ്ദേഹം.
ദേശീയ അവാര്‍ഡ് കമ്മിറ്റിയില്‍ താന്‍ അംഗമായിരുന്ന കാലത്ത്, അവസാന റൌണ്ടില്‍ മികച്ച നടനുള്ള മത്സരം കിരീടവും വടക്കന്‍വീര ഗാഥയുമായിരുന്നു. കിരീടത്തിലെ മോഹന്‍ലാലും വടക്കന്‍വീര ഗാഥയിലെ മമ്മൂട്ടിയും നേര്‍ക്കുനേര്‍ വന്നപ്പോള്‍, അഭിനയത്തേക്കുറിച്ചുള്ള തന്‍റെ ചില വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ അടിസ്ഥാനമാക്കി കിരീടത്തിലെ മോഹന്‍ലാലിനൊപ്പം നിന്നു. ഇതേസമയം, കമ്മിറ്റിയിലുണ്ടായിരുന്ന കെജി ജോര്‍ജ് മമ്മൂട്ടിയെയും പിന്തുണച്ചു. വോട്ടെടുപ്പില്‍ മമ്മൂട്ടി ജയിച്ചു. ഇതോടെ മമ്മൂട്ടിക്ക് തന്നോട് ദേഷ്യമായി. താന്‍ സംവിധാനം ചെയ്ത മുന്നേറ്റത്തിലൂടെ നായകനായ നടനാണ് മമ്മൂട്ടി. തമിഴിലെ ഭുവന ഒരു കേള്‍വി കുറി എന്ന ചിത്രം മലയാളത്തിലേക്ക് മുന്നേറ്റം എന്ന പേരില്‍ എടുത്തപ്പോള്‍ രജനീകാന്ത് അവതരിപ്പിച്ച കഥാപാത്രത്തെയാണ് താന്‍ മമ്മൂട്ടിക്ക് നല്‍കിയത്. അത് ശരിക്കും മമ്മൂട്ടിയുടെ മുന്നേറ്റമായിരുന്നു. പിന്നീടൊരിക്കല്‍ മമ്മൂട്ടിയുടെ കോള്‍ഷീറ്റിനായി സമീപിച്ചെങ്കിലും നല്‍കിയില്ല. മോഹന്‍ലാലിനെ സമീപിച്ചപ്പോഴും നിരാശയായിരുന്നു ഫലം. അഭിനേതാക്കളുടെ കോള്‍ഷീറ്റിന് വേണ്ടി ലൊക്കേഷനിലൂടെ ഓടിനടക്കാന്‍ താന്‍ വിഡ്ഢിയല്ല. അഭിമാനം വിട്ടിട്ട് ഒരു കാര്യവുമില്ല. അതുകൊണ്ട് തന്നെ പിന്നീടൊരിക്കലും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും കോള്‍ഷീറ്റ് താന്‍ ചോദിച്ചിട്ടുമില്ല. - ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
Adjust Story Font
16

