മമ്മൂട്ടിയുടെ 'അങ്കിള്‍' ടീസറെത്തി

- Published:
30 May 2018 4:55 PM IST

മമ്മൂട്ടിയുടെ 'അങ്കിള്‍' ടീസറെത്തി
ജോയ് മാത്യുവാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്
മെഗാതാരം മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന അങ്കിള്‍ എന്ന സിനിമയുടെ ടീസര്‍ പുറത്ത്. നിര്‍മ്മാണത്തിന് പുറമെ ജോയ് മാത്യുവാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സജയ് സെബാസ്റ്റ്യനാണ് മറ്റൊരു നിര്‍മ്മാതാവ്. ബിജിപാലിന്‍റെതാണ് സംഗീതം. മമ്മൂട്ടിയെ കൂടാതെ കാര്‍ത്തിക മുരളീധരന്‍, സുരേഷ് കൃഷ്ണ, ജോയ് മാത്യു തുടങ്ങിയവരും ടീസറിലുണ്ട്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന. കുടുംബ പശ്ചാതലത്തിലാണ് ചിത്രമൊരുങ്ങുന്നത്.
Next Story
Adjust Story Font
16
