Quantcast

കലിപ്പ് ഡാ..കട്ടകലിപ്പാ ഡാ...കലക്കും ഈ മെക്സിക്കന്‍ അപാരത

MediaOne Logo

Jaisy

  • Published:

    31 May 2018 11:10 AM IST

കലിപ്പ് ഡാ..കട്ടകലിപ്പാ ഡാ...കലക്കും ഈ മെക്സിക്കന്‍ അപാരത
X

കലിപ്പ് ഡാ..കട്ടകലിപ്പാ ഡാ...കലക്കും ഈ മെക്സിക്കന്‍ അപാരത

കബാലിയിലെ നെരുപ്പ് ഡാ എന്ന ഹിറ്റ് ഗാനത്തിന് ശബ്ദം നല്‍കി അരുണ്‍ കാമരാജാണ് കലിപ്പ് എന്ന പാട്ട് പാടിയിരിക്കുന്നത്

ഓരോ അണുവിലും നിറഞ്ഞു തുളുമ്പുന്ന ചുവപ്പിന്റെ കരുത്ത്, യുവത്വത്തിന്റെ ആവേശം..കലിപ്പാണ് ഈ പാട്ട് അല്ല കട്ടകലിപ്പാണ്. എഴുപതുകളിലെ മഹാരാജാസ് കോളേജിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു മെക്സിക്കന്‍ അപാരതയുടെ പ്രമോ വീഡിയോയും കട്ടകലിപ്പാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോ ഇപ്പോള്‍ തന്നെ തരംഗമായി കഴിഞ്ഞു. കലിപ്പ്..കട്ട കലിപ്പ് എന്ന ഗാനവും പ്രമോ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കബാലിയിലെ നെരുപ്പ് ഡാ എന്ന ഹിറ്റ് ഗാനത്തിന് ശബ്ദം നല്‍കി അരുണ്‍ കാമരാജാണ് കലിപ്പ് എന്ന പാട്ട് പാടിയിരിക്കുന്നത്.

ടൊവിനോ തോമസ് എസ്എഫ്ഐ നേതാവായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം ടോം ഇമ്മട്ടിയാണ്. സ്ഫടികം എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ആടു തോമയുടെ കൗമാരകാലം അവതരിപ്പിച്ച, സംവിധായകൻ കൂടിയായ രൂപേഷ് പീതാംബരൻ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജിനോ ജോണ്‍, സുനില്‍ സുഖദ എന്നിവരാണ് മറ്റ് താരങ്ങള്‍. അനൂപ് കണ്ണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനൂപ് കണ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

TAGS :

Next Story