Quantcast

അത് ബീഫല്ല, പോത്തിറച്ചിയാണ്: വീഡിയോ പിന്‍വലിച്ച് വിശദീകരണവുമായി കജോള്‍

MediaOne Logo

Sithara

  • Published:

    31 May 2018 7:30 AM GMT

അത് ബീഫല്ല, പോത്തിറച്ചിയാണ്: വീഡിയോ പിന്‍വലിച്ച് വിശദീകരണവുമായി  കജോള്‍
X

അത് ബീഫല്ല, പോത്തിറച്ചിയാണ്: വീഡിയോ പിന്‍വലിച്ച് വിശദീകരണവുമായി കജോള്‍

ബീഫെന്ന് പറഞ്ഞ് കജോള്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോയാണ് വിവാദമായത്. വീഡിയോ പിന്‍വലിച്ച ശേഷം അത് മാട്ടിറച്ചി അല്ലെന്നും പോത്തിറച്ചി ആണെന്നും കജോള്‍ വിശദീകരിച്ചു.

സുഹൃത്ത് തനിക്ക് വേണ്ടിയുണ്ടാക്കിയ വിഭവം പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ വിവാദമായതോടെ ബോളിവുഡ് നടി കജോള്‍ പിന്‍വലിച്ചു. ബീഫെന്ന് പറഞ്ഞ് കജോള്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോയാണ് വിവാദമായത്. വീഡിയോ പിന്‍വലിച്ച ശേഷം അത് മാട്ടിറച്ചി അല്ലെന്നും പോത്തിറച്ചി ആണെന്നും കജോള്‍ വിശദീകരിച്ചു.

സുഹൃത്ത് റയാന്‍റെ റെസ്‌റ്റോറന്‍റില്‍ വെച്ചാണ് കജോള്‍ ലൈവ് വീഡിയോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. റയാന്‍ തനിക്കായി വിഭവം പാകം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ശേഷം അതെന്താണെന്ന് വിശദമാക്കാന്‍ കജോള്‍ റയാനെ വിളിച്ചു. 'ബീഫ് പെപ്പര്‍ വാട്ടര്‍ വിത്ത് ഡ്രൈ ലെന്‍റില്‍സ് ആന്‍റ് ഡ്രൈ ബീഫ്' ആണതെന്ന് റയാന്‍ വിശദീകരിച്ചു. 'ഞങ്ങളിവന്‍റെ കൈവെട്ടാന്‍ പോവുകയാണെന്ന്' പറഞ്ഞ് ഗോസംരക്ഷകരെ കളിയാക്കിയാണ് കജോള്‍ വീഡിയോ അവസാനിപ്പിച്ചത്.

ബീഫ് നിരോധിച്ച മഹാരാഷ്ട്രയില്‍ ബീഫ് കഴിച്ചതിന് രൂക്ഷമായ വിമര്‍ശം കജോളിന് നേരെയുണ്ടായി. വിവാദമായതോടെ കജോള്‍ വീഡിയോ പിന്‍വലിച്ചു. തങ്ങള്‍ തയ്യാറാക്കിയത് പോത്തിറച്ചി കൊണ്ടുള്ള വിഭവമാണെന്നും മാട്ടിറച്ചിയല്ലെന്നും കജോള്‍ ട്വീറ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്താന്‍ തനിക്ക് ഉദ്ദേശമില്ലെന്നും കജോള്‍ വ്യക്തമാക്കി.

ഫേസ് ബുക്കില്‍ നിന്ന് വീഡിയോ നീക്കം ചെയ്തെങ്കിലും കജോളിന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോയുണ്ട്.

Next Story