ആരാധകന് ദുല്‍ഖറിന്റെ പിറന്നാള്‍ സമ്മാനം!

- Published:
1 Jun 2018 1:40 AM IST

ആരാധകന് ദുല്‍ഖറിന്റെ പിറന്നാള്‍ സമ്മാനം!
ആരാധകന്റെ ആഗ്രഹമെന്നോണം ഉടന്‍ തന്നെ ദുല്‍ഖറിന്റെ മറുപടിയും വന്നു...."ഹാപ്പി ബര്‍ത്തിഡെ ബഡ്ഡി"
ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള യുവനടന്മാരില്‍ മുന്‍പന്തിയിലാണ് ദുല്‍ഖര്‍ സല്‍മാന്‍. സമൂഹമാധ്യമങ്ങളില്‍ സജീവമാണെങ്കിലും ആരാധകരുടെ കമന്റുകള്‍ക്കൊന്നും ദുല്‍ഖര്‍ സല്‍മാന്‍ സ്ഥിരമായി മറുപടി പറയാറില്ല. എന്നാല്‍ ആരാധകരുമായി സംവധിക്കാന്‍ സമയം കണ്ടെത്താറുമുണ്ട്. അടുത്തിടെ തന്റെ ആരാധകന് താരം നല്‍കിയ അപ്രതീക്ഷിത പിറന്നാള്‍ സമ്മാനമാണ് ഏറെ ചര്‍ച്ചയായത്. പിറന്നാളായതിനാല്‍ താങ്കളില്‍ നിന്നൊരു ആശംസ ലഭിക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു ആരാധകന്‍ ദുല്‍ഖറിനോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. ആരാധകന്റെ ആഗ്രഹമെന്നോണം ഉടന്‍ തന്നെ ദുല്‍ഖറിന്റെ മറുപടിയും വന്നു...."ഹാപ്പി ബര്‍ത്തിഡെ ബഡ്ഡി".
Next Story
Adjust Story Font
16
