ധോണിയെ അറിയില്ലെന്ന് റായ് ലക്ഷ്മി

ധോണിയെ അറിയില്ലെന്ന് റായ് ലക്ഷ്മി
ധോണിയെക്കുറിച്ച് ചോദ്യം വന്നപ്പോള്‍ ആരാണയാള്‍ എന്ന മറുചോദ്യം ചോദിച്ച് ഒഴിഞ്ഞു മാറാനാണ് റായ് ലക്ഷ്മി ശ്രമിച്ചത്.
തെന്നിന്ത്യന്‍ ഭാഷകളില്‍ സുപരിചിതയായ നടി റായ് ലക്ഷ്മി ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ഇതിനിടെയാണ് മുന്‍ കാമുകനും ക്രിക്കറ്റ് താരവുമായ മഹേന്ദ്രസിംങ് ധോണിയെ അറിയില്ലെന്ന് റായ് ലക്ഷ്മി പറഞ്ഞത്. ചിത്രത്തിന്റെ പ്രചരണാര്‍ഥം ഒരു പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ധോണിയെക്കുറിച്ചുള്ള ചോദ്യത്തെ റായ് ലക്ഷ്മിക്ക് അഭിമുഖീകരിക്കേണ്ടി വന്നത്.
ധോണിയെക്കുറിച്ച് ചോദ്യം വന്നപ്പോള്‍ ആരാണയാള്‍ എന്ന മറുചോദ്യം ചോദിച്ച് ഒഴിഞ്ഞു മാറാനാണ് റായ് ലക്ഷ്മി ശ്രമിച്ചത്. എന്നാല്‍ പിന്നീട് ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് റായ് ലക്ഷ്മി പ്രതികരിക്കുകയും ചെയ്തു. 'ഇത്തരം ചോദ്യങ്ങള്‍ അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. അദ്ദേഹം ഇപ്പോള്‍ വിവാഹിതനും പിതാവുമാണ്. നേരത്തെ പരിചയമില്ലാത്ത ആളുകളുമായി നാളെ നിങ്ങള്‍ക്ക് അടുത്ത ബന്ധമുണ്ടായേക്കാം. ജീവിതത്തില്‍ എല്ലാം വിചാരിച്ച പോലെ നടക്കണമെന്നില്ല' റായ് ലക്ഷ്മി പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷവും ധോണിയെക്കുറിച്ച് മാത്രമാണ് ചോദ്യമുയരുന്നതെന്നും ഇത് വാര്‍ത്തക്ക് വേണ്ടി മാത്രമാണെന്നും റായ് ലക്ഷ്മി പറയുന്നു. ഞങ്ങള്‍ വിവാഹിതരാകുന്നു എന്ന നിലയിലാണ് അന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. അത് അസത്യമായതുകൊണ്ടു തന്നെ ആ വാര്‍ത്തകള്‍ സമ്മര്‍ദ്ദത്തിലാക്കി. അതുകൊണ്ടു തന്നെയാണ് ഈ വിഷയത്തില്‍ മാധ്യമങ്ങളുമായി കാര്യമായ പ്രതികരണം നടത്താതിരുന്നത്. ധോണിയെക്കുറിച്ച് സംസാരിക്കാന്‍ എനിക്കിപ്പോഴും താത്പര്യമില്ലെന്നും അദ്ദേഹത്തെ ബഹുമാനിക്കുന്നതിനാലാണ് അതെന്നും റായ് ലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു.
Adjust Story Font
16

