Quantcast

അധോലോകത്തിന്റെ കാണാക്കഥകളുമായി ഹസീനാ പാര്‍ക്കര്‍ തിയറ്ററുകളിലേക്ക്

MediaOne Logo

Sithara

  • Published:

    1 Jun 2018 1:01 AM IST

അധോലോകത്തിന്റെ കാണാക്കഥകളുമായി ഹസീനാ പാര്‍ക്കര്‍ തിയറ്ററുകളിലേക്ക്
X

അധോലോകത്തിന്റെ കാണാക്കഥകളുമായി ഹസീനാ പാര്‍ക്കര്‍ തിയറ്ററുകളിലേക്ക്

അധോലോകത്തെ കഥകളുമായി ഒരു ബോളിവുഡ് ചിത്രം കൂടി പ്രേക്ഷകരിലേക്കെത്തുന്നു.

അധോലോകത്തെ കഥകളുമായി ഒരു ബോളിവുഡ് ചിത്രം കൂടി പ്രേക്ഷകരിലേക്കെത്തുന്നു. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീനാ പാര്‍ക്കറുടെ കഥയുമായാണ് ചിത്രമെത്തുന്നത്. ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് ഹസീനാ പാര്‍ക്കറായത്. ചിത്രം വെള്ളിയാഴ്ചയെത്തും.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഇന്ത്യ വിട്ട ശേഷം മുംബൈയിലെ അധോലോകത്തെ നിയന്ത്രിച്ചത് ഹസീനയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് 55ആം വയസില്‍ മരിച്ച ഹസീനയുടെ 40 വയസ് വരെയുള്ള ജീവിതമാണ് അപൂര്‍വ്വ ലാഖിയ സിനിമയാക്കിയിരിക്കുന്നത്. പ്രണയ നായികയായി മാത്രം കണ്ട ശ്രദ്ധ കപൂര്‍ ഹസീനയായി മികച്ച പ്രകടനം കാഴ്ചവെച്ചെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശ വാദം. ഹസീനക്കായി നല്ല പരിശ്രമം നടത്തിയെന്ന് ശ്രദ്ധയും പറയുന്നു

ശ്രദ്ധയുടെ സഹോദരന്‍ സിദ്ധാന്താണ് ദാവൂദ് ഇബ്രാഹിമായി വേഷമിടുന്നത്. ഹസീനയുടെ ഭര്‍ത്താവ് ഇബ്രാഹിമായി അങ്കുര്‍ ഭാട്ടിയയും അഭിനയിച്ചിരിക്കുന്നു. ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.

TAGS :

Next Story