Quantcast

എംജി സോമന്റെ ഇരുപതാം ചരമവാര്‍ഷികം തിരുവല്ലയില്‍ നടന്നു

MediaOne Logo

Subin

  • Published:

    31 May 2018 6:54 AM IST

എംജി സോമന്റെ ഇരുപതാം ചരമവാര്‍ഷികം തിരുവല്ലയില്‍ നടന്നു
X

എംജി സോമന്റെ ഇരുപതാം ചരമവാര്‍ഷികം തിരുവല്ലയില്‍ നടന്നു

തപസ്യ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണ ചടങ്ങുകള്‍ നടന്നത്. സംവിധായകന്‍ ബ്ലസി ഉദ്ഘാടനം ചെയ്തു

ചലച്ചിത്ര നടന്‍ എം ജി സോമന്റ ഇരുപതാമത് ചരമ വാര്‍ഷികം ജന്‍മനാടായ തിരുവല്ലയില്‍ നടന്നു. ചലച്ചിത്ര മേഖലയിലെ രണ്ട് തലമുറകളുടെ സംഗമ വേദിയായ അനുസ്മരണ ചടങ്ങുകള്‍ക്ക് സാക്ഷിയാകാന്‍ സോമന്റ ആരാധകരും നാട്ടുകാരും എത്തിയിരുന്നു.

തപസ്യ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണ ചടങ്ങുകള്‍ നടന്നത്. സംവിധായകന്‍ ബ്ലസി ഉദ്ഘാടനം ചെയ്തു. സോമന്റെ പത്‌നി സുജാതയടക്കമുള്ള ബന്ധുക്കളും പരിപാടികള്‍ക്ക് സാക്ഷിയായി. ഒരു ദിവസം നീണ്ടു നിന്ന പരിപാടിയില്‍ ശില്‍പ്പശാല, സോമനെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനം. സോമന്‍ അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങളുടെ നൃത്താവിഷ്‌കാരം എന്നിവ നടന്നു.

അനുസ്മരണ സമ്മേളനം സംവിധായകന്‍ രാജസേനന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി മാത്യു ടി തോമസ് മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ ചലച്ചിത്ര മേഖലയിലെ വിവിധ തലമുറകളില്‍ നിന്നുള്ളവരെ ആദരിച്ചു.

Next Story