Quantcast

ഗായകനായി വീണ്ടും മമ്മൂട്ടി; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മേക്കിംങ് വീഡിയോ

MediaOne Logo

Muhsina

  • Published:

    31 May 2018 8:14 PM IST

ഗായകനായി വീണ്ടും മമ്മൂട്ടി; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മേക്കിംങ് വീഡിയോ
X

ഗായകനായി വീണ്ടും മമ്മൂട്ടി; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മേക്കിംങ് വീഡിയോ

ഒരു നാടന്‍പാട്ടാണ് മമ്മൂട്ടി അങ്കിളിനായി ആലപിച്ചിരിക്കുന്നത്. ചിത്രത്തിലൊരു പ്രധാന രംഗത്തിലുള്ളതാണ് ഗാനം. ബിജിപാലിന്റേതാണ് സംഗീതം. ഇതാദ്യമായല്ല മമ്മൂട്ടി

ഗായകനായി വീണ്ടും മമ്മൂട്ടിയെത്തുന്നു. നാളെ പുറത്തിറങ്ങുന്ന അങ്കിള്‍ എന്ന തന്റെ പുതിയ സിനിമക്ക് വേണ്ടിയാണ് മമ്മൂട്ടിയുടെ ഗാനാലാപനം. ഗാനത്തിന്റെ മേക്കിംങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.

ഒരു നാടന്‍പാട്ടാണ് മമ്മൂട്ടി അങ്കിളിനായി ആലപിച്ചിരിക്കുന്നത്. ചിത്രത്തിലൊരു പ്രധാന രംഗത്തിലുള്ളതാണ് ഗാനം. ബിജിപാലിന്റേതാണ് സംഗീതം. ഇതാദ്യമായല്ല മമ്മൂട്ടി സിനിമക്കായി പാടുന്നത്. ജവാന്‍ ഓഫ് വെള്ളിമല, ലൌഡ്സ്പീക്കര്‍, കയ്യൊപ്പ് തുടങ്ങിയ ചിത്രങ്ങളിലും മമ്മൂട്ടി ആലപിച്ചിട്ടുണ്ട്. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദരനൊരുക്കിയ അങ്കിള്‍ നാളെ തീയ്യറ്ററുകളിലെത്തും.

Next Story