വര്‍ഷങ്ങള്‍ക്ക് ശേഷം ആശാ ഭോസ്ലെ പാടുന്നു; 'ബീഗം ജാന്' വേണ്ടി

വര്‍ഷങ്ങള്‍ക്ക് ശേഷം ആശാ ഭോസ്ലെ പാടുന്നു; 'ബീഗം ജാന്' വേണ്ടി
അനു മാലികിന്റെ സംഗീതത്തിലാണ് ആ മധുര ശബ്ദം വീണ്ടും ബോളിവുഡില്‍ മുഴങ്ങിയത്. പാട്ടിന് സോഷ്യല്‍ മീഡിയയിലും വന്‍ പ്രചാരമാണ് ലഭിക്കുന്നത്..
4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഗായിക ആശാ ഭോസ്ലെ യുടെ മാന്ത്രിക ശബ്ദം വീണ്ടും സിനിമയില്‍. വിദ്യാ ബാലന്റെ പുതിയ ചിത്രമായ ബീഗം ജാനിലാണ് ആശാ ഭോസ്ലെ പാടിയിരിക്കുന്നത്. പാട്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അനു മാലികിന്റെ സംഗീതത്തിലാണ് ആ മധുര ശബ്ദം വീണ്ടും ബോളിവുഡില്‍ മുഴങ്ങിയത്. പ്രണയവും വിരഹവുമെല്ലാം ആ സ്വരമാധുരിയില്‍ വിരിഞ്ഞു.
ആശാ ഭോസ് ലെക്കല്ലാതെ ഈ വരികള്‍ ഇത്ര മനോഹരമാക്കാന്‍ കഴിയില്ലെന്നാണ് സംഗീത സംവിധായകനായ അനു മാലിക്കിന്റെ അഭിപ്രായം. കൌസര്‍ മുനീറാണ് വരികളെഴുതിയത്. പാട്ടിന് സോഷ്യല്‍ മീഡിയയിലും വന്‍ പ്രചാരമാണ് ലഭിക്കുന്നത്.
ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വേശ്യാലയം നടത്തിപ്പുകാരിയായ ബീഗം ജാനായാണ് വിദ്യാ ബാലനെത്തുന്നത്. പല്ലവി, ഗൌഹര്‍ ഖാന്‍, ഇളാ അരുണ്‍, നസ്റുദ്ദീന്‍ ഷാ എന്നിവര്‍ വേഷമിടുന്ന ചിത്രം അടുത്ത മാസം 14ന് പ്രേക്ഷകരിലേക്കെത്തും.
Adjust Story Font
16

