പൃഥ്വിരാജ് സംവിധാനം, മോഹന്‍ലാല്‍ നായകന്‍; ലൂസിഫര്‍ വരുന്നു

പൃഥ്വിരാജ് സംവിധാനം, മോഹന്‍ലാല്‍ നായകന്‍; ലൂസിഫര്‍ വരുന്നു
നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. നടന്‍ മോഹന്‍ലാലാണ് ലൂസിഫറില്‍ നായകന്‍. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത്. മുരളീ ഗോപിയാണ് തിരക്കഥ രചിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയില്‍ താനൊരു വേഷം ചെയ്യണമെന്ന് സംവിധായകന്‍ എന്ന നിലയില്‍ തോന്നിയാല്‍ നടനെന്ന നിലയിലും തന്റെ സാന്നിധ്യം ചിത്രത്തില്‍ ഉണ്ടാകുമെന്ന് പൃഥ്വിരാജ് പറഞ്ഞു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂറാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം മെയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുക. മികച്ചൊരു സിനിമയായിരിക്കും ലൂസിഫറെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
Adjust Story Font
16

