ടൊവിനോയുടെ 'ഗോദ' 19ന് തിയറ്ററുകളിലേക്ക്

ടൊവിനോയുടെ 'ഗോദ' 19ന് തിയറ്ററുകളിലേക്ക്
ടൊവിനോയുടെ ബിഗ് ബജറ്റിലൊരുങ്ങിയ സിനിമയാണ് ഗോദ. പഞ്ചാബി നടി വമീഖ ഗബ്ബിയാണ് നായിക.
ടൊവിനോ തോമസിന്റെ ഗോദ ഈ മാസം 19ന് തിയേറ്ററുകളിലേക്ക്. ടൊവിനോയുടെ ബിഗ് ബജറ്റിലൊരുങ്ങിയ സിനിമയാണ് ഗോദ. നേരത്തെ ഈ മാസം 12 നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ റിലീസ് 19ലേക്ക് മാറ്റിയിരിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ഗുസ്തി പ്രമേയമായ ഒരു മുഴുനീള കോമഡി ചിത്രമാണ് ഗോദ. ദാസന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ക്യാപ്റ്റന്‍ എന്ന് വിളിപ്പേരുള്ള മറ്റൊരു കഥാപാത്രത്തെ രഞ്ജി പണിക്കര്‍ അവതരിപ്പിക്കുന്നു.
പഞ്ചാബി നടി വമീഖ ഗബ്ബിയാണ് നായിക. മാമുക്കോയ, അജു വര്‍ഗീസ്, മാമുക്കോയ, എന്നിവരാണ് താരങ്ങള്‍ . കുഞ്ഞിരാമായണത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷആന്‍ റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നത്. കേരളത്തിന് പുറമെ പഞ്ചാബ് ,ഛണ്ഡീഗഡ് , ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. ട്രെയിലര്‍ കാണാം..
Adjust Story Font
16

