സല്‍മാന്‍ ഖാന്‍ ചിത്രം ട്യൂബ്‌ലൈറ്റിന് ട്വിറ്റര്‍ ഇമോജി

- Published:
2 Jun 2018 3:46 AM IST

സല്‍മാന്‍ ഖാന്‍ ചിത്രം ട്യൂബ്‌ലൈറ്റിന് ട്വിറ്റര്‍ ഇമോജി
ആദ്യമായിട്ടാണ് ഒരു ബോളിവുഡ് ചിത്രത്തിന് ട്വിറ്റര്‍ ഇമോജി ലഭിക്കുന്നത്.
സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ ട്യൂബ്‌ലൈറ്റിന് ട്വിറ്ററില്‍ ഇമോജി ലഭിച്ചു. ആദ്യമായിട്ടാണ് ഒരു ബോളിവുഡ് ചിത്രത്തിന് ട്വിറ്റര്‍ ഇമോജി ലഭിക്കുന്നത്. സംവിധായകന്‍ കബീര്‍ഖാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴുത്തില്‍ ഷൂ തൂക്കി സല്യൂട്ട് ചെയ്യുന്ന സല്‍മാന്‍ ഖാന്റെ ലുക്ക് തന്നെയാണ് ഇമോജിയായും ലഭിച്ചത്. ഈദ് റിലീസായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം കബീര്‍ ഖാനും സല്‍മാന്‍ ഖാനും തമ്മിലുള്ള മൂന്നാമത്തെ സംരംഭമാണ്.
ബോക്സ്ഒാഫീസില്‍ പണം വാരിയ ഏകതാ ടൈഗര്‍, ഭജ്‌റംഗി ഭായ്ജാന്‍ എന്നിവയാണ് മുന്‍ ചിത്രങ്ങള്‍. ചൈനീസ് നടി സൂസുവാണ് ട്യൂബ്ലൈറ്റിലെ നായിക. ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന യുദ്ധത്തിന്റെ പശ്ചാതലത്തിലാണ് കഥ പറയുന്നത്. ഷാറൂഖ് ഖാനും ചിത്രത്തില്‍ അതിഥി താരമായി അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16
