Quantcast

അമ്പമ്പോ എന്തൊരു മേക്കോവര്‍..ഒരു തമിഴ് നടനാണീ സുന്ദരി

MediaOne Logo

Jaisy

  • Published:

    1 Jun 2018 11:44 AM IST

അമ്പമ്പോ എന്തൊരു മേക്കോവര്‍..ഒരു തമിഴ് നടനാണീ സുന്ദരി
X

അമ്പമ്പോ എന്തൊരു മേക്കോവര്‍..ഒരു തമിഴ് നടനാണീ സുന്ദരി

മലയാള നടന്‍ ഫഹദ് ഫാസിലും സൂപ്പര്‍ ഡീലക്സില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

കണ്ണില്‍ കുത്തുന്ന ചുവപ്പ് സാരി, ചുവന്ന പൊട്ട്, കറുത്ത ഗ്ലാസ്..ആരായാലും നോക്കിപ്പോകും ഈ സുന്ദരിയെ..പക്ഷേ ഇതൊരു സുന്ദരിയല്ല, ഒരു സുന്ദരനാണ്. വിക്രം വേദയിലുടെ അതുവരെയുള്ള ധാരണകളെയെല്ലാം തിരുത്തിക്കുറിച്ച വിജയ് സേതുപതിയുടെ അത്യുഗ്രന്‍ മേക്കോവറാണിത്.

ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തിലാണ് സേതുപതി ഈ കിടിലന്‍ മേക്കോവറില്‍ എത്തുന്നത്. ശില്‍പ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ താരമെത്തുന്നത്. മലയാള നടന്‍ ഫഹദ് ഫാസിലും സൂപ്പര്‍ ഡീലക്സില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സാമന്ത, ഗായത്രി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം.

വിക്രം വേദയുടെ വിജയത്തിന് ശേഷം വിജയ് സേതുപതിയുടെ മാര്‍ക്കറ്റ് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. താരത്തെ തേടി നിരവധി അവസരങ്ങളാണെത്തുന്നത്.

TAGS :

Next Story