ജിമിക്കി കമ്മലിനൊപ്പം മോഹന്‍ലാലും

- Published:
1 Jun 2018 11:04 AM IST

ജിമിക്കി കമ്മലിനൊപ്പം മോഹന്‍ലാലും
ഈ ഓണത്തിന് തരംഗം സൃഷ്ടിച്ച ഗാനമായിരുന്നു വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍.
ഈ ഓണത്തിന് തരംഗം സൃഷ്ടിച്ച ഗാനമായിരുന്നു വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍. വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാലപിച്ച ഗാനം കടലും കരയും കടന്ന് പ്രേക്ഷകരിലേക്കെത്തിയിരുന്നു. ചിത്രത്തിലെ നായകന്‍ മോഹന്‍ലാല്‍ ആണെങ്കിലും ഗാനത്തിന്റെ അവസാന ഭാഗത്താണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. സൈക്കിളില്‍ ചവിട്ടിവരുന്ന മോഹന്‍ലാലിനെ മാത്രമെ കാണാനായുള്ളൂ. എന്നാല്‍ ഈ ഗാനത്തിനൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് അദ്ദേഹം ഫേസ്ബുക്ക് വഴി പുറത്തുവിട്ടത്. ജിമിക്കി കമ്മല്‍ ഇത്രയും വിജയമാക്കിയതിന് അദ്ദേഹം പ്രേക്ഷകരോട് നന്ദിയും പറയുന്നുണ്ട്.
Next Story
Adjust Story Font
16
